മാ​ങ്കു​ളം ഫോ​റ​സ്റ്റ് സെ​റ്റി​ൽ​മെ​ന്‍റ് ന​ട​പ​ടി: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി
Tuesday, June 18, 2019 10:29 PM IST
മാ​ങ്കു​ളം: മാ​ങ്കു​ളം വി​ല്ലേ​ജി​ലെ 9005 ഹെ​ക്ട​ർ റ​വ​ന്യു ഭൂ​മി വ​ന​ഭൂ​മി​യാ​യി പ്ര​ഖ്യാ​പി​ച്ച് വി​ജ്ഞാ​പ​ന​മി​റ​ങ്ങി​യി​ട്ട് 12 വ​ർ​ഷം പൂ​ർ​ത്തി​യാ​യി​ട്ടും സെ​റ്റി​ൽ​മെ​ന്‍റ് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ മാ​ങ്കു​ളം ഫോ​റ​സ്റ്റ് സെ​റ്റി​ൽ​മെ​ന്‍റ് ഓ​ഫീ​സ​റാ​യ ദേ​വി​കു​ളം സ​ബ്ക​ള​ക്ട​റോ​ടും മാ​ങ്കു​ളം ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റോ​ടും റി​പ്പോ​ർ​ട്ട് തേ​ടി നോ​ട്ടീ​സ് അ​യ​ച്ചു. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​വീ​ണ്‍ ജോ​സ് നാ​ലു​ന്ന​ടി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി.
മാ​ങ്കു​ളം ഫോ​റ​സ്റ്റ് സെ​റ്റി​ൽ​മെ​ന്‍റ് പ​ട്ട​യ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി 1007 പേ​ർ കൈ​വ​ശ​ഭൂ​മി​ക്ക് അ​വ​കാ​ശ​മു​ന്ന​യി​ച്ചും പ​ട്ട​യം ആ​വ​ശ്യ​പ്പെ​ട്ടും അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും 397 പേ​രു​ടെ അ​വ​കാ​ശ​വാ​ദം കേ​ട്ട് തീ​ർ​പ്പു​ക​ൽ​പി​ച്ചി​ട്ടി​ല്ല.
ഫോ​റ​സ്റ്റ് സെ​റ്റി​ൽ​മെ​ന്‍റ് പ​ട്ട​യ​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന പ​ട്ട​യ സ​ർ​വേ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്.
ഇ​നി​യും ഹി​യ​റിം​ഗ് ന​ട​ത്താ​നു​ള്ള​വ​രു​ടെ സെ​റ്റി​ൽ​മെ​ന്‍റ് ഹി​യ​റിം​ഗ് അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും സെ​റ്റി​ൽ​മെ​ന്‍റ് പ​ട്ട​യ സ​ർ​വേ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.