ചി​ന്ന​വ​ര ഇ​രു​ട്ടി​ലാ​യി​ട്ട് അ​ഞ്ചു​ദി​വ​സം
Tuesday, June 18, 2019 10:29 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ചി​ന്ന​വ​ര​യി​ൽ വൈ​ദ്യൂ​തി പോ​സ്റ്റ​റു​ക​ൾ ഒ​ടി​ഞ്ഞ് വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി​ട്ട് അ​ഞ്ചു​ദി​വ​സം ക​ഴി​ഞ്ഞു. ഇ​വി​ടെ വൈ​ദ്യൂ​തി പു​ന​ഃസ്ഥാ​പി​ക്കു​വാ​നു​ള്ള ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ർ.
മൂ​ന്നി​ല​ധി​കം പോ​സ്റ്റു​ക​ളാ​ണ് ഇ​വി​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ൽ ഒ​ടി​ഞ്ഞു​വീ​ണ​ത്. ചെ​ങ്കു​ത്താ​യ പാ​റ​ക്കെ​ട്ടി​ലൂ​ടെ​യും ക​നാ​ലി​ലൂ​ടെ​യും ഒ​റ്റ​യ​ടി പാ​ത​യി​ലൂ​ടെ​യും വൈ​ദ്യൂ​തി പോ​സ്റ്റു​ക​ൾ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് ജീ​വ​ന​ക്കാ​ർ എ​ത്തി​ച്ച് പു​ന​ഃ സ്ഥാ​പി​ക്കു​ന്ന​ത്. ര​ണ്ടു കി​ലോ​മീ​റ്റ​ർ ത​ല​ച്ചു​മ​ടാ​യാ​ണ് പോ​സ്റ്റു​ക​ൾ ഇ​വി​ടെ എ​ത്തി​ച്ച​ത്. കാ​ട്ടു​പോ​ത്തു​ക​ളും മ​റ്റു വ​ന്യ​ജീ​വി​ക​ളും ഏ​റെ​യു​ള്ള ഇ​വി​ടെ സ​ന്ധ്യ​യാ​കു​ന്ന​തു​വ​രെ മാ​ത്ര​മേ ജോ​ലി ചെ​യ്യു​വാ​ൻ ക​ഴി​യു. ക​ഴി​ഞ്ഞ കാ​റ്റി​ൽ കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ത​ല​ച്ചോ​ർ ക​ട​വ് മേ​ഖ​ല​യി​ൽ നി​ര​വ​ധി പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞും മ​രം​വീ​ണും വൈ​ദ്യൂ​തി ബ​ന്ധം തു​ട​ർ​ച്ച​യാ​യി ത​ക​രാ​റി​ലാ​യി.