എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ ഭ​ക്ഷ​ണ​സാ​മ​ഗ്രി​ക​ൾ ന​ൽ​കി
Tuesday, June 18, 2019 10:29 PM IST
ത​ങ്ക​മ​ണി: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​യി ത​ങ്ക​മ​ണി എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ. ല​ഫ്. സു​നി​ൽ കെ. ​അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ങ്ക​മ​ണി ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ൽ ഭ​ക്ഷ​ണ​സാ​മ​ഗ്രി​ക​ളും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും എ​ത്തി​ച്ചു​ന​ൽ​കി പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍ മു​ണ്ട​യ്ക്കാ​ട്ട്, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജ​യിം​സ് പാ​ല​യ്ക്കാ​മ​റ്റം, ല​ഫ്. സു​നി​ൽ കെ. ​അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് കേ​ഡ​റ്റു​ക​ൾ പ​ണ​വും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും സ​മാ​ഹ​രി​ച്ച​ത്.