ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ മു​റി​ക്കാ​തെ പി​ഡ​ബ്ല്യു​ഡി
Tuesday, June 18, 2019 10:29 PM IST
ക​ട്ട​പ്പ​ന: ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും റോ​ഡ​രി​കി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ ത​യാ​റാ​കാ​തെ പി​ഡ​ബ്ല്യു​ഡി. ക​ട്ട​പ്പ​ന ഓ​സാ​നം സ്കൂ​ളി​ന്‍റെ മു​ൻ​വ​ശ​ത്ത് ബൈ​പാ​സ് റോ​ഡ​രി​കി​ലു​ള്ള ര​ണ്ടു മ​ര​ങ്ങ​ളാ​ണ് കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​പ്പോ​ൾ​ത​ന്നെ മ​രം ഒ​ടി​ഞ്ഞു​വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ക​ള​ക്ട​ർ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി മു​റി​ക്കാ​ൻ വി​വി​ധ വ​കു​പ്പു​ക​ൾ​ക്കും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.
ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ബൈ​പാ​സ് റോ​ഡി​ൽ 1200-ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ഓ​സാ​നം സ്കൂ​ളി​നു സ​മീ​പ​മാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ മ​രം നി​ൽ​ക്കു​ന്ന​ത്. ഒ​രു മ​രം ഉ​ണ​ങ്ങി ചു​വ​ടു​ൾ​പ്പെ​ടെ ദ്ര​വി​ച്ച നി​ല​യി​ലാ​ണ്. മ​റ്റൊ​രു മ​ര​ത്തി​ന്‍റെ ശി​ഖി​രം ക​ഴി​ഞ്ഞ​ദി​വ​സം ഒ​ടി​ഞ്ഞു​വീ​ണി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്. ഒ​രു മ​ര​ത്തി​ന്‍റെ ശി​ഖി​രം ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ നി​ല​യി​ലു​മാ​ണ്.
സ്കൂ​ൾ അ​ധി​കൃ​ത​ർ 2017- ൽ ​ഈ മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞി​രു​ന്നു. സ്കൂ​ളി​നോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ് അ​ധി​കൃ​ത​രും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ മ​രം മു​റി​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ 15-നാ​ണ് ക​ള​ക്ട​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ അ​നാ​സ്ഥ തു​ട​രു​ക​യാ​ണ്.