അ​ടി​മാ​ലി​യി​ലെ മ​ത്സ്യ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
Tuesday, June 18, 2019 10:29 PM IST
അ​ടി​മാ​ലി: ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യു​ടെ ഭാ​ഗ​മാ​യി അ​ടി​മാ​ലി​യി​ലെ വി​വി​ധ മ​ത്സ്യ വി​ൽ​പ​ന ശാ​ല​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. അ​ടി​മാ​ലി പൊ​തു​മാ​ർ​ക്ക​റ്റി​ലെ ചി​ല മ​ത്സ്യ വ്യാ​പാ​ര​ശാ​ല​ക​ളി​ലും ദേ​ശി​യ​പാ​ത​യോ​ര​ത്തെ ഏ​താ​നും മ​ത്സ്യ വ്യാ​പാ​ര ശാ​ല​ക​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പി​ലെ​യും ആ​രോ​ഗ്യ വ​കു​പ്പി​ലെ​യും ഫി​ഷ​റീ​സ് വ​കു​പ്പി​ലേ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.
വി​ൽ​പ​ന​യ്ക്കാ​യി വ​ച്ചി​രു​ന്ന ചി​ല വ്യാ​പാ​ര​ശാ​ല​ക​ളി​ലെ മ​ത്സ്യ​ങ്ങ​ളി​ൽ ഫോ​ർ​മ​ലി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യി ദേ​വി​കു​ളം ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു. അ​ടി​മാ​ലി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ആ​റു ക​ട​ക​ളി​ൽ നാ​ലു ക​ട​ക​ൾ​ക്ക് പ​രി​ശോ​ധ​നാ​സം​ഘം നോ​ട്ടീ​സ് ന​ൽ​കി. പ​രി​ശോ​ധി​ച്ച മൂ​ന്നു സാ​ന്പി​ളു​ക​ളി​ലും ഫോ​ർ​മ​ലി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ ഒ​രു വ്യാ​പാ​ര​ശാ​ല​ക്ക് പി​ഴ ഒ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.
ഫോ​ർ​മ​ലി​ൻ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.
പ​രി​ശോ​ധ​ന ന​ട​ത്തി​യ വ്യാ​പാ​ര​ശാ​ല​ക​ളി​ൽ ഐ​സി​ന്‍റെ ഉ​പ​യോ​ഗം തീ​ർ​ത്തും കു​റ​വാ​യി​രു​ന്നെ​ന്ന് പ​രി​ശോ​ധ​നാ​സം​ഘം പ​റ​ഞ്ഞു. ഇ​തി​നോ​ട​കം ക​ട്ട​പ്പ​ന, തൊ​ടു​പു​ഴ ടൗ​ണു​ക​ളി​ൽ ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.