മ​ത്സ്യ​ത്തി​ൽ മാ​യം ക​ല​ർ​ത്തി​യാ​ൽ ഇ​നി പി​ടി​വീ​ഴും
Tuesday, June 18, 2019 10:30 PM IST
തൊ​ടു​പു​ഴ: മ​ത്സ്യ​ത്തി​ന്‍റെ വി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രാ​സ പ​ദാ​ർ​ഥ​ങ്ങ​ൾ ക​ല​ർ​ത്തി മ​ത്സ്യം വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ജി​ല്ല​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.
ത​മി​ഴ്നാ​ട്ടി​ൽ ട്രോ​ളിം​ഗ് നി​രോ​ധ​നം നീ​ങ്ങി​യ​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും അ​തി​ർ​ത്തി ക​ട​ന്ന് വ​ൻ​തോ​തി​ൽ മ​ത്സ്യം ക​ട​ന്നു വ​രാ​നു​ള്ള സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ത്യേ​ക ടെ​സ്റ്റിം​ഗ് കി​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തേ​ക്ക് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും മ​റ്റും വ്യാ​പ​ക​മാ​യി ഫോ​ർ​മ​ലി​നും അ​മോ​ണി​യ​യും ക​ല​ർ​ത്തി​യ മ​ത്സ്യം വി​ൽ​പ്പ​ന​ക്കെ​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ഭ​ക്ഷ്യ സു​ര​ക്ഷാ​വ​കു​പ്പ് സം​സ്ഥാ​ന​ത്തു​ട​നീ​ളം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പ​ല​യി​ട​ത്തു നി​ന്നും രാ​സ പ​ദാ​ർ​ഥ​ങ്ങ​ൾ ക​ല​ർ​ത്തി​യ മ​ത്സ്യം പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു. വ​ൻ​കി​ട വ്യ​പാ​രി​ക​ൾ മു​ത​ൽ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ വ​രെ​യു​ള്ള​വ​രു​ടെ പ​ക്ക​ൽ നി​ന്നു​ള്ള മ​ത്സ്യ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ​്ക്ക് വി​ധേ​യ​മാ​ക്കും. സാ​ധാ​ര​ണ മ​ൽ​സ്യം കേ​ടു കൂ​ടാ​തെ​യി​രി​ക്കാ​നു​ള്ള രാ​സ പ​ദാ​ർ​ഥ​ങ്ങ​ളാ​ണ് ഇ​വ​യി​ൽ ക​ല​ർ​ത്തു​ന്ന​ത്. ഇ​തു ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​യാ​യി​രി​ക്കും പ്ര​ധാ​നം. കൂ​ടാ​തെ പ​ഴ​കി​യ മ​ൽ​സ്യം പൊ​തു മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ടോ​യെ​ന്ന​തും ക​ണ്ടെ​ത്തും. മ​ത്സ്യ​ത്തോ​ടൊ​പ്പം ഇ​വ കേ​ടുകൂ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സും പ​രി​ശോ​ധ​ന​യ​്ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ ട്രോ​ളിം​ഗ് നി​രോ​ധ​നം വ​ന്ന​തി​നാ​ൽ യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ൾ ക​ട​ലി​ലി​റ​ങ്ങാതാ​യ​തോ​ടെ മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളു​ടെ വ​ള്ള​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ത്സ്യം മാ​ത്ര​മാ​ണ് ഹാ​ർ​ബ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. ഇ​തോ​ടെ മ​ൽ​സ്യ​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വു ചൂ​ണ്ടി​ക്കാ​ട്ടി പ​ച്ച മ​ത്സ്യ​ത്തി​ന് വി​ല കു​ത്ത​നെ ഉ​യ​ർ​ത്തി​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ത്സ്യ​മാ​യ മ​ത്തി​ക്കു പോ​ലും 260 രൂ​പ വ​രെ വി​ല ന​ൽ​കേ​ണ്ടി വ​രു​ന്നു​ണ്ട്. അ​യ​ല​യും ചൂ​ര​യും ഉ​ൾ​പ്പെ​ടെ മ​റ്റു മ​ൽ​സ്യ​ങ്ങ​ളു​ടെ വി​ല​യും ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചു.
ക​ട​ൽ മ​ത്സ്യ​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ച്ച​തോ​ടെ വ​ള​ർ​ത്തു​മ​ത്സ്യ​ങ്ങ​ളു​ടെ വി​ല​യും കു​തി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മീ​ൻ ചി​ല്ല​റ വി​ല്പ​ന​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​കി​ല്ലെ​ന്നാ​ണ് മ​ത്സ്യ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. പ​ല ദി​വ​സ​ങ്ങ​ളി​ലും ലേ​ല കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് വാ​ങ്ങു​ന്ന മ​ത്സ്യം പൂ​ർ​ണ​മാ​യി വി​റ്റ​ഴി​ക്കാ​ൻ ക​ച്ച​വ​ട​ക്കാ​ർ​ക്കാ​കു​ന്നി​ല്ല. അ​തി​നാ​ൽ ക​ച്ച​വ​ട​ക്കാ​ർ​ക്ക് ന​ഷ്ടം സം​ഭ​വി​ക്കു​ന്നു​ണ്ട്.
കു​റ​ഞ്ഞ അ​ള​വി​ൽ മീ​ൻ വി​ല്​പ​ന ന​ട​ത്തി​യാ​ൽ കാ​ര്യ​മാ​യ ലാ​ഭം ല​ഭി​ക്കി​ല്ലെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. മ​ൽ​സ്യ വി​ല ഇ​നി​യും ഉ​യ​ർ​ന്നാ​ൽ കൂ​ടു​ത​ൽ വ്യാ​പാ​രി​ക​ൾ ക​ച്ച​വ​ടം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്താ​നു​മു​ള്ള നീ​ക്ക​ത്തി​ലു​മാ​ണ്.
വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ല്പ​ന കു​റ​ഞ്ഞ​തോ​ടെ മ​ത്സ്യം കേ​ടുകൂ​ടാ​തെ​യി​രി​ക്കാ​നു​ള്ള രാ​സ പ​ദാ​ർ​ഥ​ങ്ങ​ൾ ക​ല​ർ​ത്താ​നു​ള്ള സാ​ധ്യ​ത​യു​മേ​റി. ഇ​താ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കാ​നി​ട​യാ​ക്കി​യ​ത്. ഇ​ന്ന​ലെ അ​ടി​മാ​ലി മേ​ഖ​ല​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന് മൂ​ന്നാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ മ​ത്സ്യ​സ്റ്റാ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ജി​ല്ല​യി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് വ​കു​പ്പ് തീ​രു​മാ​നം.