ക​ഞ്ചാ​വ് കേ​സി​ൽ ശി​ക്ഷിച്ചു
Tuesday, June 18, 2019 10:30 PM IST
തൊ​ടു​പു​ഴ: ക​ഞ്ചാ​വ് കേ​സി​ൽ ശി​ക്ഷി​ച്ചു. വീ​ട്ടു​വ​ള​പ്പി​ൽ ആ​റ് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു വ​ള​ർ​ത്തി​യ കു​റ്റ​ത്തി​ന് തൊ​ടു​പു​ഴ ഡി​പി​എ​സ് കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജി കെ.​കെ. സു​ജാ​ത, മീ​ന​ച്ചി​ൽ ളാ​ലം നെ​ച്ചി​പൂ​ര് ഉ​റു​ന്പി​ൽ ജ​ഗ​ന്നാ​ഥ​നെ​യാ​ണ് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വി​നും 50000 രൂ​പ പി​ഴ അ​ട​യ്ക്കു​ന്ന​തി​നും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റ് മാ​സം കൂ​ടി ക​ഠി​ന ത​ട​വി​നും ശി​ക്ഷ വി​ധി​ച്ച​ത്.
2017 ഫെ​ബ്രു​വ​രി 23ന് ​പാ​ല ഇ​ആ​ർ​ഒ​യി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന കെ.​സ​ന്തോ​ഷ് കു​മാ​ർ ചാ​ർ​ജ് ചെ​യ്ത കേ​സി​ലാ​ണ് വി​ധി. കേ​സി​ൽ എ​ട്ടു പേ​രെ വി​സ്ത​രി​ച്ചു. സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ബി.​രാ​ജേ​ഷ് ഹാ​ജ​രാ​യി.