സി​വി​ൽ സ്റ്റേ​ഷ​ന്‍റെ പു​തി​യ ബ്ലോ​ക്കി​ലെ ലി​ഫ്റ്റു​ക​ൾ​ക്ക് ജീ​വ​ൻ വ​ച്ചു
Tuesday, June 18, 2019 10:30 PM IST
തൊ​ടു​പു​ഴ: മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ പു​തി​യ ബ്ലോ​ക്കി​ലെ ലി​ഫ്റ്റു​ക​ളു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു. പ​ത്തു ദി​വ​സ​ത്തോ​ള​മാ​യി പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രു​ന്ന ര​ണ്ടു ലി​ഫ്റ്റു​ക​ളു​ടെ ത​ക​രാ​റാ​ണ് ഇ​ന്ന​ലെ പ​രി​ഹ​രി​ച്ച​ത്. ലി​ഫ്റ്റു​ക​ൾ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 15-ഓ​ളം ജീ​വ​ന​ക്കാ​ർ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.
കൂ​ടാ​തെ വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ എ​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രും വ​യോ​ധി​ക​രും ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​ങ്ങ​ളും ദു​രി​ത​ത്തി​ലാ​യി​രു​ന്നു. ലി​ഫ്റ്റു ത​ക​രാ​റി​ലാ​യ വി​വ​രം പ​ല ത​വ​ണ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ വൈ​കി​യെ​ന്ന് ആ​ക്ഷേ​പമു​യ​ർ​ന്നി​രു​ന്നു. ഒ​ട്ടേ​റെ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ലോ​ക്കി​ൽ ലി​ഫ്റ്റു​ക​ൾ ദി​വ​സ​ങ്ങ​ളോ​ളം ത​ക​രാ​റി​ലാ​യ വി​വ​രം ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തെ​യാ​ണ് റ​വ​ന്യു അ​ധി​കൃ​ത​ർ വി​വ​രം ധ​രി​പ്പി​ച്ചി​രു​ന്ന​ത്.
ലി​ഫ്റ്റു​ക​ൾ ത​ക​രാ​റി​ലാ​യ വി​വ​രം ത​ഹ​സി​ൽ​ദാ​ർ അ​ടു​ത്ത ദി​വ​സം ത​ന്നെ ഇ​വ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ വി​വ​രം അ​റി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത വ​കു​പ്പ് മു​ൻ​കൈ​യെ​ടു​ത്ത​ത്. ഒ​മേ​ഗ എ​ന്ന സ്വ​കാ​ര്യ ക​ന്പ​നി​യാ​ണ് ലി​ഫ്റ്റി​ന്‍റെ നി​ർ​മാ​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്.
പി​ഡ​ബ്ല്യു​ഡി ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ​യെ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​രം​ഭി​ച്ചു. ഉ​ച്ച​യോ​ടെ ര​ണ്ടു ലി​ഫ്റ്റു​ക​ളും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി​യ​താ​യി പി​ഡ​ബ്ല്യു​ഡി ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം എ​ഇ അ​റി​യി​ച്ചു. ലി​ഫ്റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു മൂ​ലം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫീ​സി​ൽ എ​ത്തു​ന്ന മു​ച്ച​ക്ര​വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രും മ​റ്റു​മാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന​ത്.