കരിയർ ഗൈഡൻസ് ക്ലാസും വ​നി​താ സം​ഗ​മവും ന​ട​ത്തി
Tuesday, June 18, 2019 10:31 PM IST
പൊ​ന്ന​ന്താ​നം : പൊ​ന്ന​ന്താ​നം ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രി​യ​ർ ഓ​റി​യ​ന്‍റേഷ​ൻ സെ​മി​നാ​റും വ​നി​ത സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. വാ​യ​ന​ശാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മ​ത്ത​ച്ച​ൻ പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ടു​പു​ഴ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. സു​കു​മാ​ര​ൻ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വാ​യ​ന​ശാ​ല അം​ഗം ജെ​യിം​സ് നി​മ്മി​ച്ച​ൻ വ​ട​ക്കും​ചേ​രി​ക്ക് പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് അ​ധ്യാ​പ​ക​ൻ ഡോ​. സു​മേ​ഷ് ജോ​ർ​ജ് ക​രി​യ​ർ ഓ​റി​യ​ന്‍റേഷ​ൻ ക്ലാ​സ് ന​യി​ച്ചു. സെ​ക്ര​ട്ട​റി എ​ൻ.​വി.​ജോ​സ​ഫ് സ്വാ​ഗ​ത​വും ലൈ​ബ്രേ​റി​യ​ൻ ശ​ശി​ക​ലാ വി​നോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.