ചെ​ന്നൈ ഒ​രു പാ​ഠം
Wednesday, June 19, 2019 10:13 PM IST
ക​ട്ട​പ്പ​ന: 200 ദി​വ​സ​മാ​യി മ​ഴ​പെ​യ്തി​ട്ടി​ല്ലാ​ത്ത ചെ​ന്നൈ കേ​ര​ള​ത്തി​നു മു​ന്നി​ലെ വ​ലി​യ പാ​ഠ​മാ​ണ്. ഒ​രു​വ​ർ​ഷം മ​ഴ​പെ​യ്തി​ല്ലെ​ങ്കി​ലും വ​ര​ളാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്നു.
കേ​ര​ള​ത്തി​ലെ മ​ഴ​യു​ടെ തോ​ത് വ​ർ​ഷം​തോ​റും കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ മ​ഴ​യി​ല്ലാ​ത്ത വ​ർ​ഷ​വും വി​ദൂ​ര​മ​ല്ലെ​ന്ന​തു മു​ന്നേ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ പ്ര​ള​യം വ​രു​ത്തി​യ​തി​ലും മ​ഹാ​ദു​ര​ന്തം കൊ​ടും വ​ര​ൾ​ച്ച​കൊ​ണ്ടും സം​ഭ​വി​ച്ചേ​ക്കാം. നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ള​യം ക​ണ്ട 2018 ഓ​ഗ​സ്റ്റി​ൽ പെ​യ്ത വെ​ള്ളം മു​ഴു​വ​ൻ ഭൂ​മി​യി​ൽ കി​നി​യാ​തെ ഒ​ലി​ച്ചു​പോ​യ​തും കാ​ണാ​തെ പോ​ക​രു​ത്.
മ​ഴ​വെ​ള്ള​ത്തെ കെ​ട്ടി​നി​ർ​ത്താ​നു​ള്ള അ​വ​സ്ഥ ഒ​രു​ക്കു​ക​യാ​ണ് ഇ​നി ക​ര​ണീ​യ​മാ​യി മു​ന്നി​ലു​ള്ള​ത്. ഇ​വി​ടെ ത​ണ്ണീ​ർ​ത​ട​ങ്ങ​ൾ 80 ശ​ത​മാ​ന​ത്തി​ല​ധി​ക​വും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​കൊ​ണ്ട് ന​ഷ്ട​മാ​യ​തി​നെ കു​റ്റം​പ​റ​ഞ്ഞ് മാ​റി​നി​ൽ​ക്കു​ന്ന​തി​ൽ ക​ഴ​ന്പി​ല്ല. പ്ര​തി​വി​ധി​യും പ​ക​രം സ്ഥ​ല​മൊ​രു​ക്ക​ലു​മാ​ണ് വേ​ണ്ട​ത്.
പ്ര​കൃ​തി ത​ന്നെ രൂ​പം​കൊ​ടു​ത്ത ക​ണ്ട​ങ്ങ​ൾ ഇ​ന്ന് പേ​രു​ക​ളി​ൽ മാ​ത്ര​മാ​യി അ​വ​ശേ​ഷി​ച്ചി​രി​ക്കു​ന്ന​ത് കാ​ണാ​തെ പോ​ക​രു​ത്. നെ​ടു​ങ്ക​ണ്ട​വും മ​ന്നാ​ങ്ക​ണ്ട​വും ക​ന്പി​ളി​ക​ണ്ട​വും പോ​ത്തി​ൻ​ക​ണ്ട​വും വെ​ള്ളി​ലാം​ക​ണ്ട​വും വ​ലി​യ​ക​ണ്ട​വും ല​ബ്ബ​ക്ക​ണ്ട​വും ഒ​ക്കെ ഇ​ന്ന് ക​ണ്ട​ങ്ങ​ള​ല്ല. ഈ ​ക​ണ്ട​ങ്ങ​ളൊ​ന്നും പു​ന​ർ​ജ​നി​പ്പി​ക്കു​ക അ​സാ​ധ്യ​മാ​ണ്. പ​ക​രം ക​ണ്ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യേ പോം​വ​ഴി​യു​ള​ളൂ.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ക​ളി​ക്ക​ളം​പോ​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ക​ണ്ട​ങ്ങ​ളും ത​ണ്ണീ​ർ​ത​ട​ങ്ങ​ളും കു​ള​ങ്ങ​ളും ഉ​ണ്ടാ​ക​ണം. അ​ന്പ​ല​ക്കു​ള​ങ്ങ​ളും പ​ള്ളി​ക്കു​ള​ങ്ങ​ളും പ​ഞ്ചാ​യ​ത്തു കു​ള​ങ്ങ​ളും സ്കൂ​ൾ കു​ള​ങ്ങ​ളു​മൊ​ക്കെ ഇ​ന്നി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ൽ 1974-ൽ 8.75 ​ല​ക്ഷം ഹെ​ക്ട​ർ നെ​ൽ​വ​യ​ലു​ക​ളു​ണ്ടാ​യി​രു​ന്ന​ത് ശോ​ഷി​ച്ച് ഒ​രു​ല​ക്ഷം ഹെ​ക്ട​റാ​യി ചു​രു​ങ്ങി.
ജൂ​ണ്‍ മു​ത​ൽ ഓ​ഗ​സ്റ്റു വ​രെ​യു​ള്ള മ​ണ്‍​സൂ​ണാ​ണ് (കാ​ല​വ​ർ​ഷം) കേ​ര​ള​ത്തി​ന്‍റെ ജീ​വ​ജ​ലം. ഇ​ത് ഒ​ഴു​ക്കി​ക്ക​ള​യാ​ൻ അ​നു​വ​ദി​ച്ചാ​ൽ ഉ​റ​വ​ക​ൾ വ​ര​ളു​മെ​ന്നാ​ണ് ശാ​സ്ത്ര​ലോ​ക​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ആ​ളോ​ഹ​രി ജ​ല ഉ​പ​യോ​ഗ​ത്തി​ന്‍റെ ക​ണ​ക്കെ​ടു​ത്താ​ലും സ്ഥി​തി ഭ​യാ​ന​ക​മാ​ണ്. 1951-ൽ ​കേ​ര​ള​ത്തി​ന്‍റെ ജ​ന​സം​ഖ്യ 13.56 ദ​ശ​ല​ക്ഷ​മാ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ 35.33 ദ​ശ​ല​ക്ഷ​ത്തി​ലു​മ​ധി​ക​മാ​യി.