ഇ​ട​തു​ഭ​ര​ണ​ത്തി​ൽ പോ​ലീ​സി​ന്‍റെ ക​ർ​മ​ശേ​ഷി ന​ഷ്ട​മാ​യി: അ​ല​ക്സ് കോ​ഴി​മ​ല
Wednesday, June 19, 2019 10:14 PM IST
ചെ​റു​തോ​ണി: ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് സേ​ന​യെ സ്വാ​ർ​ഥ​താ​ല്പ​ര്യ​ങ്ങ​ൾ​ക്കും രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചും സി​പി​എം പോ​ലീ​സി​ന്‍റെ ക​ർ​മ​ശേ​ഷി ന​ഷ്ട​മാ​ക്കി​യി​രി​ക്കു​ന്ന​താ​യി യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ അ​ല​ക്സ് കോ​ഴി​മ​ല ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തം​ഗ​വും യൂ​ത്ത്ഫ്ര​ണ്ട് -എം ​ജി​ല്ലാ​പ്ര​സി​ഡ​ന്‍റും വ്യാ​പാ​രി​യു​മാ​യ ഷി​ജോ ത​ട​ത്തി​ലി​ന്‍റെ ഓ​ഫീ​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ ഇ​ടു​ക്കി പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​റു​തോ​ണി​യി​ലെ നി​ര​വ​ധി വ്യാ​പാ​രി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​ൻ സി​പി​എം ശ്ര​മി​ക്കു​ക​യാ​ണ്. ചെ​റു​തോ​ണി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി​ക​ൾ​ക്ക് മ​ദ്യ​സ​ൽ​ക്കാ​രം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം വ്യാ​പാ​ര​സ​മൂ​ഹ​ത്തെ അ​പ​മാ​നി​ക്ക​ലാ​ണെ​ന്നും പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും മ​ദ്യം ല​ഭി​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രെ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യും സം​ഘ​വും ശ​കാ​രി​ച്ച​തി​ലൂ​ടെ റെ​യ്ഡി​ന്‍റെ ഉ​ദ്ദേ​ശം വ്യ​ക്ത​മാ​ണെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ചെ​റു​തോ​ണി ഫെ​ഡ​റ​ൽ ബാ​ങ്ക് ജം​ഗ്ഷ​നി​ൽ​നി​ന്നും ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഇ​ടു​ക്കി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ബാ​രി​ക്കേ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്നു​ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ഷാ​ജി കാ​ഞ്ഞ​മ​ല, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എ.​പി. ഉ​സ്മാ​ൻ, എം.​ടി. അ​ർ​ജു​ന​ൻ, എ.​ഒ. അ​ഗ​സ്റ്റി​ൻ, എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ, ജേ​ക്ക​ബ് പി​ണ​ക്കാ​ട്ട്, റോ​യി കൊ​ച്ചു​പു​ര, എം.​കെ. ന​വാ​സ്, രാ​ജു തോ​മ​സ്, കെ.​എ​ൻ. മു​ര​ളി, അ​നി​ൽ ആ​ന​യ്ക്ക​നാ​ട്ട്, ആ​ഗ​സ്തി അ​ഴ​ക​ത്ത്, ജോ​സ് ഉൗ​ര​ക്കാ​ട്ടി​ൽ, സ​ന്തോ​ഷ് കു​റി​ച്ചി​യി​ൽ, വ​ക്ക​ച്ച​ൻ വ​യ​ലി​ൽ, ത​ങ്ക​ച്ച​ൻ വാ​ലു​മ്മേ​ൽ, ജോ​യി വ​ർ​ഗീ​സ്, റി​ൻ​സി സി​ബി, സി.​പി. സ​ലിം, ടോ​മി ഇ​ളം​തു​രു​ത്തി, മ​നോ​ഹ​ർ ജോ​സ​ഫ്, ടോ​മി കൊ​ച്ചു​കു​ടി, ബി​നോ​യി ആ​ന​വി​ലാ​സം, ടി​ന്‍റു സു​ബാ​ഷ്, കെ.​എം. ജ​ലാ​ലു​ദീ​ൻ, റീ​ത്ത സൈ​മ​ണ്‍, ആ​ലീ​സ് ജോ​സ്, സോ​ണി ചൊ​ള്ളാ​മ​ഠം തു​ട​ങ്ങി​യ​വ​ർ പ്രം​ഗി​ച്ചു.