യൂ​ണി​റ്റ് വാ​ർ​ഷി​കം ന​ട​ത്തി
Wednesday, June 19, 2019 10:16 PM IST
വ​ണ്ണ​പ്പു​റം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​ണ്ണ​പ്പു​റം യൂ​ണി​റ്റ് വാ​ർ​ഷി​ക​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും കെ.​എ.​അ​വി​രാ​ച്ച​ൻ മെ​മ്മോ​റി​യ​ൽ ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വ​ണ്ണ​പ്പു​റം വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ത്തി. യൂ​ണി​റ്റ് മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​എ. അ​വി​രാ​ച്ച​ൻ ക​ണ്ണ​ന്പു​ഴ​യു​ടെ സ്മ​ര​ണ​യ്ക്കാ​യി നി​ർ​മി​ച്ച കെ.​എ.​അ​വി​രാ​ച്ച​ൻ മെ​മ്മോ​റി​യ​ൽ ഹാ​ളി​ന്‍റെ​യും വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​ദി​വാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റ് ബാ​ബു ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​ഹ​സ​ൻ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ ജോ​സ് വ​ഴു​ത​ന​പ്പി​ള്ളി, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ കോ​ട്ട​ക്ക​ക​ത്ത്, മു​ൻ പ്ര​സി​ഡ​ന്‍റ് സ​ജി ക​ണ്ണ​ന്പു​ഴ, യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ.​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​എ.​രാ​ജേ​ഷ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ജി.​പ്രി​ൻ​സ് എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
ബാ​ബു ജയിം​സ് കു​ന്ന​ത്തു​ശേ​രി - യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, പി.​എ. രാ​ജേ​ഷ്- ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നി​രു​ൾ​പ്പെ​ടെ 27 അം​ഗ ഭ​ര​ണ​സ​മി​തിയെ തെരഞ്ഞെടുത്തു.