പേ​വി​ഷ​ബാ​ധ​യേ​റ്റ് പ​ശു​ക്ക​ൾ ച​ത്തു; ക്ഷീ​ര​ക​ർ​ഷ​ക​ർ ഭീ​തി​യി​ൽ
Wednesday, June 19, 2019 10:16 PM IST
ക​ട്ട​പ്പ​ന: പേ​വി​ഷ​ബാ​ധ​യേ​റ്റ് വെ​ള്ളി​ലാം​ക​ണ്ട​ത്ത് ര​ണ്ടു പ​ശു​ക്ക​ൾ ച​ത്തു. ര​ണ്ടാ​ഴ്ച​ക്കി​ടെ ര​ണ്ടു വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ച​ത്ത​തോ​ടെ ക്ഷീ​ര​ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്.
പ​ത്തു​ദി​വ​സം മു​ന്പാ​ണ് വെ​ള്ളി​ലാം​ക​ണ്ടം പ​രു​വി​ക്ക​ൽ മ​നോ​ഹ​ര​ന്‍റെ ക​റ​വ​പ്പ​ശു ച​ത്ത​ത്. അ​വ​ശ​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട പ​ശു മൂ​ന്നു​ദി​വ​സം തീ​റ്റ തി​ന്നു​ക​യോ വെ​ള്ളം കു​ടി​ക്കു​ക​യോ ചെ​യ്തി​ല്ല.
ക​ൽ​ത്തൊ​ട്ടി​യി​ലെ മൃ​ഗാ​ശു​പ​ത്രി​യി​ൽ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും പ​ശു​വി​ന്‍റെ ജ​ഡം കു​ഴി​ച്ചു​മൂ​ടാ​നാ​യി​രു​ന്നു ഡോ​ക്ട​ർ പ​റ​ഞ്ഞ​ത്. അ​വ​ശ​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട ദി​വ​സ​ങ്ങ​ളി​ൽ പ​ശു​വി​നെ സ്പ​ർ​ശി​ച്ച ഏ​ഴു​പേ​രോ​ട് പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള കു​ത്തി​വ​യ്പ് എ​ടു​ക്കാ​നും നി​ർ​ദേ​ശി​ച്ചു. ഇ​വ​ർ ആ​ദ്യ​ഘ​ട്ട കു​ത്തി​വ​യ്പ് എ​ടു​ത്ത​താ​യാ​ണ് വി​വ​രം.
ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പ​ന​ക്ക​ൽ സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ ഒ​രു​വ​യ​സു​ള്ള പ​ശു​ക്കി​ടാ​വ് ച​ത്ത​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഡോ​ക്ട​ർ ജ​ഡം മ​റ​വു​ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ച് മ​ട​ങ്ങി. പ​രി​ശോ​ധ​ന ന​ട​ത്തി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പേ​വി​ഷ​ബാ​ധ​യാ​ണ് പ​ശു​ക്ക​ൾ ചാ​കാ​ൻ കാ​ര​ണ​മെ​ന്ന് ക​ൽ​ത്തൊ​ട്ടി മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ. ​ര​ഘു​നാ​ഥ് പ​റ​ഞ്ഞു. എ​ന്നാ​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ൽ എ​ങ്ങ​നെ പേ ​ബാ​ധി​ച്ചെ​ന്ന് വ്യ​ക്ത​മ​ല്ല.
രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
കാ​ലി​വ​ള​ർ​ത്ത​ൽ ഉ​പ​ജീ​വ​ന​മാ​ക്കി​യ നി​ര​വ​ധി​യാ​ളു​ക​ൾ വെ​ള്ളി​ലാം​ക​ണ്ട​ത്തു​ണ്ട്.