ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി യോ​ഗംചേർന്നു
Wednesday, June 19, 2019 10:16 PM IST
ക​ട്ട​പ്പ​ന: കാ​ല​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി യോ​ഗം ചേ​ർ​ന്നു.
ക​ള​ക്ട​റു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ന്ന യോ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ​പ്പോ​ലെ പ്ര​ള​യ​മു​ണ്ടാ​യാ​ൽ അ​തി​നെ അ​തി​ജീ​വി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​നും കാ​ല​വ​ർ​ഷ​ത്തി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള കെ​ടു​തി​ക​ളെ​ക്കു​റി​ച്ചു പ​ഠ​നം ന​ട​ത്താ​നും തി​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ശ​ശി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ലി ജോ​ളി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, സെ​ക്ര​ട്ട​റി പി.​പി. ഷൈ​ല​ജ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, എ​ക്സൈ​സ്, പോ​ലീ​സ്, വ​നം, അ​ഗ്നി​ശ​മ​ന സേ​ന, ആ​രോ​ഗ്യം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.