ശീ​ത​കാ​ല പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ​ക്ക് കു​ടി​ശി​ക​ ഉ​ട​ൻ ന​ൽ​കും
Sunday, June 23, 2019 10:10 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ ശീ​ത​കാ​ല പ​ച്ച​ക്ക​റി ക​ർ​ഷ​ക​രു​ടെ കു​ടി​ശി​ക തു​ക 30 ന് ​മു​ന്പ് ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഹോ​ർ​ട്ടി​കോ​ർ​പ് എം​ഡി ജെ. ​സ​ജീ​വ്. ജൂ​ലൈ 18ന് ​കൃ​ഷി​മ​ന്ത്രി​യു​ടെ കാ​ന്ത​ല്ലൂ​ർ സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി മൂ​ന്നാ​റി​ൽ ന​ട​ന്ന ക​ർ​ഷ​ക​രു​ടെ ആ​ലോ​ച​ന​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​രി​ങ്ങ ബീ​ൻ​സും ബ​ട്ട​ർ ബീ​ൻ​സും ബ്രൊ​ക്കോ​ളി​യും കേ​ര​ള വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. കാ​ന്ത​ല്ലൂ​രി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി​ചെ​യ്യു​ന്ന ഇ​വ വി​പ​ണി​യി​ലെ​ത്തി​യി​രു​ന്നി​ല്ല. സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഇ​വ വി​ൽ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ അ​ധി​കൃ​ത​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കും. കാ​ന്ത​ല്ലൂ​രി​ൽ നി​ന്നു പ​ച്ച​ക്ക​റി സം​ഭ​രി​ക്കു​ന്ന വി​എ​ഫ്പി​സി​കെ​യു​ടെ ലേ​ല വി​പ​ണി​ക്ക് 11.5 ല​ക്ഷം രൂ​പ​യും കാ​ന്ത​ല്ലൂ​ർ ശീ​ത​കാ​ല പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന വി​പ​ണ​ന സം​ഘ​ത്തി​ന് 6.30 ല​ക്ഷം രൂ​പ​യും ഹോ​ർ​ട്ടി​കോ​ർ​പ് ന​ൽ​കാ​നു​ണ്ട്.