മ​ത​നി​ന്ദ​ക​ർ​ക്കെ​തി​രേ കാ​ർ​ട്ടൂ​ൺ മ​ത്സ​ര​വു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എം
Sunday, June 23, 2019 10:10 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സ​ർ​ഗാ​ത്മ​ക സ​മ​ര​ങ്ങ​ളു​മാ​യി എ​ന്നും വ്യ​ത്യ​സ്ത​രാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എം മ​ത​നി​ന്ദ​യും വ​ർ​ഗീ​യ​ത​യും വ​ള​ർ​ത്തു​ന്ന ക​ലാ​കാ​ര​ന്മാ​ർ​ക്ക് എ​തി​രേ​യും മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ​യും അ​ണി​നി​ര​ക്കു​ന്നു. മ​നു​ഷ്യ​ത്വം എ​ന്ന ആ​ശ​യം വ​ള​ർ​ത്തേ​ണ്ട ക​ല​യും മാ​ധ്യ​മ​ങ്ങ​ളും അ​തി​നു മു​തി​രാ​തെ മ​ത​ത്തി​ന്‍റെ പേ​രി​ൽ, വ​ർ​ഗീ​യ​ത​യു​ടെ മ​റ​വി​ൽ മ​ത​നി​ന്ദ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​മൂ​ഹ​ത്തി​ൽ സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​ര​ക്ഷി​താ​വ​സ്ഥ​യ്ക്കെ​തി​രേ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത യു​വ​ജ​ന മു​ന്ന​ണി എ​സ്എം​വൈ​എം അ​ണി​നി​ര​ക്കു​ന്ന​ത്. കേ​ര​ള ല​ളി​ത​ക​ല അ​ക്കാ​ദ​മി ക്രൈ​സ്ത​വ മ​ത​നി​ന്ദ​യ്ക്ക് കാ​ര​ണ​മാ​കു​ന്ന കാ​ർ​ട്ടൂ​ണി​ന് അ​വാ​ർ​ഡ് ന​ൽ​കി​യ​തി​നെ​തി​രേ​യും വ​ർ​ഗീ​യ​ത​യു​ടെ മ​റ​വി​ൽ സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത ഉ​ണ്ടാ​ക്കു​ന്ന വി​ഭാ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രേ​യും കാ​ർ​ട്ടൂ​ൺ മ​ത്സ​രം ന​ട​ത്തി​യാ​ണ് എ​സ്എം​വൈ​എം പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. മ​ഞ്ഞ ക​ണ്ണാ​ടി അ​ണി​ഞ്ഞ മ​ത​നി​ന്ദ​ക​ർ എ​ന്ന വി​ഷ​യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ നൂ​റി​ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ ഈ ​പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​രും.
സ​മൂ​ഹ​ത്തി​ൽ വി​വി​ധ മ​ത​ങ്ങ​ൾ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ, മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ പ​ഴ​യ ന​ല്ല​കാ​ല​ങ്ങ​ൾ, മ​ത​സൗ​ഹാ​ർ​ദം നാ​ളെ​യു​ടെ ല​ക്ഷ്യം എ​ന്ന ആ​ശ​യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ആ​യി​രി​ക്കും കാ​ർ​ട്ടൂ​ൺ ര​ച​ന ന​ട​ക്കു​ക. ഈ ​ആ​ശ​യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ മ​ത്സ​ര ര​ച​ന​ക​ൾ​കൊ​ണ്ട് കാ​ർ​ട്ടൂ​ൺ പ്ര​ദ​ർ​ശ​ന​വും സം​ഘാ​ട​ക​ർ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. കാ​ർ​ട്ടൂ​ൺ പ്ര​ദ​ർ​ശ​നം 30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ക്കും. ഈ ​കാ​ർ​ട്ടൂ​ൺ പ്ര​ദ​ർ​ശ​ന​ത്തി​ൽ നി​ന്നു ല​ഭി​ക്കു​ന്ന സം​ഭാ​വ​ന​ക​ൾ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി മാ​റ്റി​വ​യ്ക്കും. ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​കു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 3000, 2000, 1000 എ​ന്നി​ങ്ങ​നെ കാ​ഷ് പ്രൈ​സ് ന​ൽ​കും. ഈ ​മ​ത്സ​ര​ത്തി​ൽ ല​ഭി​ച്ച എ​ല്ലാ ക​ലാ​ര​ച​ന​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട്, കേ​ര​ള ല​ളി​ത ക​ല അ​ക്കാ​ദ​മി വി​വാ​ദ കാ​ർ​ട്ടൂ​ണി​ന് അ​വാ​ർ​ഡ് ന​ൽ​കു​ന്ന ദി​വ​സം വേ​ദി​ക്ക് സ​മീ​പം കാ​ർ​ട്ടൂ​ൺ പ്ര​ദ​ർ​ശ​നം ന​ട​ത്തി പ്ര​തി​ഷേ​ധി​ക്കു മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ൾ​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എം നേ​തൃ​ത്വം ന​ൽ​കും.