ജ​നാ​ധി​പ​ത്യം മൂ​ല​ധ​ന​ശ​ക്തി​ക​ൾ​ക്ക് അ​ടി​മ​പ്പെ​ടു​ന്നു: കാ​നം
Sunday, June 23, 2019 10:11 PM IST
തൊ​ടു​പു​ഴ: ജ​നാ​ധി​പ​ത്യം മൂ​ല​ധ​ന​ശ​ക്തി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു പോ​കു​ന്ന​തെ​ന്നും ഇ​ത് ഭ​ര​ണ​ഘ​ട​ന എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും ന​ൽ​കു​ന്ന സം​ര​ക്ഷ​ണ​വും തു​ല്യ​നീ​തി​യും തു​ട​ച്ചു നീ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
തൊ​ടു​പു​ഴ​യി​ൽ സി​പി​ഐ നേ​താ​വ് വ​ഴി​ത്ത​ല ഭാ​സ്ക​ര​ന്‍റെ പ​തി​ന​ഞ്ചാ​മ​ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ർ​ശ്വ​വ​ത്ക്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും വേ​ണ്ടി ജീ​വി​ച്ച നേ​താ​വാ​യി​രു​ന്നു വ​ഴി​ത്ത​ല ഭാ​സ്ക​ര​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സി​പി​ഐ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ഐ​എ​സ്ആ​ർ​ഒ സ്കോ​ള​ർ​ഷി​പ്പ് നേ​ടി​യ പൂ​ച്ച​പ്ര സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​നു​ഗ്ര​ഹ സു​രേ​ഷി​നെ​യും ഫി​സി​ക്സി​ൽ പി​എ​ച്ച്ഡി നേ​ടി​യ ചി​ത്ര​ലേ​ഖ എ​ബി ഡി ​കോ​ലോ​ത്തി​നെ​യും സ​മ്മേ​ള​ന​ത്തി​ൽ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം കെ.​സ​ലിം കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ, ഇ .​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, സം​സ്ഥാ​ന ക​ണ്‍​ട്രോ​ൾ ക​മ്മീ​ഷ​ൻ അം​ഗം മാ​ത്യ വ​ർ​ഗീ​സ്, വി. ​ആ​ർ .പ്ര​മോ​ദ്,പി. ​ജി. വി​ജ​യ​ൻ,മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, ഗീ​ത തു​ള​സീ​ധ​ര​ൻ,അ​ഡ്വ.​എ​ബി ഡി.​കോ​ലോ​ത്ത്,സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, പി .​കെ. പു​രു​ഷോ​ത്ത​മ​ൻ​നാ​യ​ർ, അ​മ​ൽ അ​ശോ​ക​ൻ, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പി​പി ജോ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.