സി​യാ​ദ് ഇ​ന്ത്യ​ൻറോ​ള​ർ സ്കേറ്റിം​ഗ് ടീ​മി​ന്‍റെ സ​ഹ​പ​രി​ശീ​ല​ക​ൻ
Sunday, June 23, 2019 10:12 PM IST
തൊ​ടു​പു​ഴ: അ​ന്ത​ർ​ദേ​ശീ​യ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​നും തൊ​ടു​പു​ഴ സ്വ​ദേ​ശി​യു​മാ​യ സി​യാ​ദ് ഇ​ന്ത്യ​ൻ റോ​ള​ർ സ്കേറ്റിം​ഗ് ടീ​മി​ന്‍റെ സ​ഹ​പ​രി​ശീ​ല​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 29 മു​ത​ൽ സ്പെ​യി​നി​ലെ ബാ​ർ​സ​ലോ​ണ​യി​ലാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ്. പ​ത്ത് വ​ർ​ഷം സം​സ്ഥാ​ന റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​നാ​യി​രു​ന്ന സി​യാ​ദ് നി​ര​വ​ധി ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. 2009ൽ ​ചൈ​ന​യി​ൽ ന​ട​ന്ന ലോ​ക റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ജി​ല്ലാ റോ​ള​ർ സ്കേ​റ്റി​ഗ് അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ റോ​ള​ർ സ്കേ​റ്റിം​ഗ് മു​ഖ്യ പ​രി​ശീ​ല​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
തൊ​ടു​പു​ഴ കൊ​ന്പ​നാ​പ​റ​ന്പി​ൽ മു​ഹ​മ്മ​ദ് - ജ​മീ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ ബി​സ്മി, മു​ഹ​മ്മ​ദ് ഫൈ​സ​ൽ, മു​ഹ​മ്മ​ദ് സെ​ഹാ​ൻ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.