പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി
Sunday, June 23, 2019 10:12 PM IST
തൊ​ടു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കി​ഡ്നി പേ​ഷ്യ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൃ​ക്ക​രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു​മാ​യി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ന​ട​ത്തി.
പ്ര​സി​ഡ​ന്‍റ് ലീ​ല​മ്മ ജോ​സ് വി​തര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് മൂ​ല​ശേ​രി, ട്ര​ഷ​റ​ർ ജെ​യിം​സ് ചാ​ക്കോ വ​ഴു​ത​ല​ക്കാ​ട്ട്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​മി​ത സ​ണ്ണി, പി.​വി. ജോസ്, ​കെഎസ്എ​സ്പി​യു പ്ര​സി​ഡ​ന്‍റ് കെ.​ഡി. ദേ​വ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജോ​ണ്‍​സ​ണ്‍ പാ​ണങ്കാ​ട്ട് വൃ​ക്ക​രോ​ഗി​ക​ളെ കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു. സെ​ക്ര​ട്ട​റി സു​നി സാ​ബു ന​ന്ദി പ​റ​ഞ്ഞു.