സി​സി​ടി​വി കാ​മ​റ വ​ഴി​ത്തി​രി​വാ​യി; പ്ര​തി കാ​മ​റ​ക്ക​ണ്ണി​ൽ കു​ടു​ങ്ങി
Sunday, June 23, 2019 10:12 PM IST
തൊ​ടു​പു​ഴ: സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ വ​ഴി​ത്തി​രി​വാ​യി. പോ​ലീ​സ് പി​ടി​യി​ലാ​യ​ത് പ്ര​ധാ​ന​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന പ്ര​തി. ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഇ​ട​ക്കാ​ല​ത്ത് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് മോ​ഷ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ല കേ​സു​ക​ളി​ലും പോ​ലീ​സി​നു തു​ന്പു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പ​ല​പ്പോ​ഴും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​പ്പോ​ൾ ന​ഗ​ര​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി അ​ന്പ​തോ​ളം സി​സി​ടി​വി കാ​മ​റ​ക​ൾ വ്യാ​പാ​രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു.
ന​ഗ​ര​മേ​ഖ​ല​ക​ളി​ലു​ട​നീ​ളം കാ​മ​റ​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ നി​ന്നും പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ന​ഗ​ര​ത്തി​ൽ ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന സ്ത്രീ​യു​ടെ പ​ണ​വും സ്വ​ർ​ണ​വും അ​ട​ങ്ങി​യ ബാ​ഗ് മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് കു​ടു​ക്കി​യ​ത് സി​സി​ടി​വി ദൃ​ശ്യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു.
ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്‍റെ ദൃ​ശ്യം സ്വ​കാ​ര്യ ബ​സ്് സ്റ്റാ​ൻ​ഡി​നു സ​മീ​പം സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ ചു​വ​ടു പ​ടി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ത​ട്ടി​പ്പു കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​യാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.
ന​ഗ​ര​ത്തെ പൂ​ർ​ണ​മാ​യി സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ളും ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി 2013ലാ​ണ് ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും മ​റ്റും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​വ സ്ഥാ​പി​ച്ച​ത്. 21 എ​ണ്ണം ന​ഗ​ര​സ​ഭ​യു​മാ​യു​ള്ള ക​രാ​റി​ലാ​ണ് ക​ന്പ​നി സ്ഥാ​പി​ച്ചി​രു​ന്ന​ത്. 10 വ​ർ​ഷ​ത്തേ​ക്കാ​യി​രു​ന്നു ക​രാ​ർ. ഇ​ത്ത​ര​ത്തി​ൽ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 84 സ്ഥ​ല​ങ്ങ​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ്, മ​ങ്ങാ​ട്ടു​ക​വ​ല, മു​നി​സി​പ്പ​ൽ പാ​ർ​ക്ക്, ഗാ​ന്ധി സ്ക്വ​യ​ർ, മു​ത​ല​ക്കോ​ടം തു​ട​ങ്ങി​യ ജ​ന​ത്തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ന്നി​ട​ങ്ങ​ളി​ലു​മാ​യി​രു​ന്നു കാ​മ​റ​ക്ക​ണ്ണു​ക​ൾ തു​റ​ന്ന​ത്. കാ​മ​റ നി​രീ​ക്ഷ​ണം പൂ​ർ​ണ തോ​തി​ലാ​യ​തോ​ടെ റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും ഗ​താ​ഗ​ത സം​വി​ധാ​നം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നും മ​റ്റ് അ​തി​ക്ര​മ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും സാ​ധി​ച്ചി​രു​ന്നു.
ഏ​താ​നും വ​ർ​ഷം മു​ന്പ് തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ളെ മു​ഴു​വ​ൻ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ച​ത് ഈ ​കാ​മ​റ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു. എ​ന്നാ​ൽ മ​ഴ​യി​ലും ഇ​ടി​മി​ന്ന​ലി​ലും ഭൂ​രി​ഭാ​ഗം കാ​മ​റ​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. ന​ഗ​ര​ത്തി​ലെ എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള ച​ല​ന​ങ്ങ​ളും സ്റ്റേ​ഷ​നി​ലെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ല​ഭി​ക്കു​ന്ന നി​രീ​ക്ഷ​ണ സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​ത് പോ​ലീ​സി​ന് പ​ല കേ​സു​ക​ളി​ലും തു​ന്പു ല​ഭി​ക്കാ​ൻ ത​ട​സ​മാ​യി. റോ​ഡ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നോ മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നോ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം പി​ടി​കൂ​ടു​ന്ന​തി​നോ സാ​ധി​ച്ചി​രു​ന്നി​ല്ല.
ഇ​പ്പോ​ൾ വ്യാ​പാ​രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ട്െ ഇ​വ​രു​ടെ പ​ര​സ്യം കാ​മ​റ പോ​സ്റ്റു​ക​ളി​ൽ സ്ഥാ​പി​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടെ പു​തി​യ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. നി​ല​വി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ത​ന്നെ​യാ​ണ് പു​തി​യ കാ​മ​റ​ക​ളും സ്ഥാ​പി​ക്കു​ന്ന​ത്. രാ​ത്രി​യി​ലും മ​റ്റും മി​ഴി​വാ​ർ​ന്ന​തും വ്യ​ക്ത​മാ​യ​തു​മാ​യ ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന ആ​ധു​നി​ക രീ​തി​യി​ലു​ള്ള കാ​മ​റ​ക​ളാ​ണ് ഇ​പ്പോ​ൾ സ്ഥാ​പി​ച്ചു വ​രു​ന്ന​ത്.
നാ​ൽ​പ്പ​തോ​ളം കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഡി​വൈ​എ​സ്പി കെ.​പി. ജോ​സ് പ​റ​ഞ്ഞു. പു​തു​താ​യി മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു​ണ്ട്. കാ​മ​റ​യി​ൽനി​ന്നു ല​ഭി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഡി​വൈ​എ​സ്പി ഓ​ഫീ​സി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​ലെ​ത്തും.
ഇ​വി​ടെ സ​ദാ​സ​മ​യ​വും നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​മു​ണ്ട്. ഇ​തു കൂ​ടാ​തെ അ​ന​ധി​കൃ​ത മാ​ലി​ന്യ​നി​ക്ഷേ​പം പി​ടി​കൂ​ടാ​ൻ ന​ഗ​ര​സ​ഭ​യും പ​ത്തോ​ളം സ്ഥ​ല​ങ്ങ​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.