ത​മി​ഴ്നാ​ട് കഴുതകൾ വീണ്ടും കേ​ര​ള​ത്തി​ലെ തോ​ട്ട​ങ്ങ​ളി​ലേ​ക്ക്
Monday, June 24, 2019 10:29 PM IST
നെ​ടു​ങ്ക​ണ്ടം: തോ​ട്ടം മേ​ഖ​ല​യി​ൽ ചു​മ​ടെ​ടു​ക്കാ​ൻ വീ​ണ്ടും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ക​ഴു​ത​ക​ളെ​ത്തു​ന്നു. ഒ​രു​കാ​ല​ത്ത് ഹൈ​റേ​ഞ്ചി​ലെ തോ​ട്ടം മേ​ഖ​ല​ക​ളി​ൽ ക​ഴു​ത​ക​ളെ വ്യാ​പ​ക​മാ​യി എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ ഇ​വ​യു​ടെ സേ​വ​നം കു​റ​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ലെ ചി​ന്ന​മ​ന്നൂ​ർ, ഗൂ​ഢ​ല്ലൂ​ർ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​ണ് ക​ഴു​ത​ക​ളെ ചു​മ​ട് എ​ടു​പ്പി​ക്കു​ന്ന​തി​നാ​യി എ​ത്തി​ക്കു​ന്ന​ത്. ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ലേ​ക്ക് ചാ​ണ​ക​വും രാ​സ​വ​ള​ങ്ങ​ളും ചു​മ​ക്കു​ന്ന​തി​നും മ​റ്റു ഭാ​ര​വ​സ്തു​ക്ക​ൾ വ​ഹി​ക്കു​ന്ന​തി​നു​മാ​യാ​ണ് ക​ഴു​ത​ക​ളെ എ​ത്തി​ക്കു​ന്ന​ത്. ഗ​താ​ഗ​ത യോ​ഗ്യ​മാ​യ റോ​ഡി​ല്ലാ​ത്ത പ്ര​ദേ​ശ​ത്തും കു​ത്തി​റ​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ക​ഴു​ത​ക​ളെ നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

രാ​വി​ലെ ആ​റു​മു​ത​ലാ​ണ് ക​ഴു​ത​ക​ളെ ചു​മ​ടെ​ടു​ക്കു​ന്ന​തി​നാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ജോ​ലി തു​ട​രും. ഇ​തി​നു ശേ​ഷം ക​ഴു​ത​ക​ൾ​ക്കാ​വ​ശ്യ​മാ​യ ത​വി​ടും മ​റ്റു ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വെ​ള്ള​വും ന​ൽ​കി മേ​യാ​ൻ വി​ടും. രാ​ത്രി ഏ​ഴോ​ടെ കൂ​ട്ടി​ൽ ക​യ​റ്റും. ക​ഴു​ത​ക​ൾ​ക്കൊ​പ്പം ഇ​വ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​നും പ​രി​പാ​ലി​ക്കു​ന്ന​തി​നും ഭാ​ര​വ​സ്തു​ക്ക​ൾ ക​ഴു​ത​ക​ളു​ടെ ചു​മ​ലി​ൽ വ​യ്ക്കാ​വു​ന്ന രീ​തി​യി​ൽ ചാ​ക്കി​ൽ നി​റ​ച്ച് കെ​ട്ടു​ന്ന​തി​നു​മു​ള്ള തൊ​ഴി​ലാ​ളി​ക​ളും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നാ​ണ് എ​ത്തു​ന്ന​ത്. എ​ല്ലാ ചെ​ല​വും ക​ഴി​ഞ്ഞ് 500 രൂ​പ വ​രെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദി​വ​സ​ക്കൂ​ലി.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ക​ഴു​ത​ക​ളെ തൊ​ഴി​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കു​ന്ന​വ​ർ ഒ​പ്പം ആ​വ​ശ്യ​മാ​യ തൊ​ഴി​ലാ​ളി​ക​ളെ​യും ന​ൽ​കും. ഒ​രു ഡ​സ​ൻ ക​ഴു​ത​ക​ളെ​വ​രെ​യാ​ണ് ഒ​രു സം​ഘ​ത്തി​ൽ അ​യ​ക്കു​ക. ഒ​രു ഡ​സ​ൻ ക​ഴു​ത​ക​ൾ​ക്ക് 1000 രൂ​പ വ​രെ​യാ​ണ് ദി​വ​സ​വാ​ട​ക. ഇ​വ​യ്ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വും വാ​ട​ക​യ്ക്കെ​ടു​ക്കു​ന്ന​യാ​ൾ ന​ൽ​ക​ണം.

കു​ടി​യേ​റ്റ​ത്തി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് ഹൈ​റേ​ഞ്ചി​ലെ ച​ര​ക്കു​നീ​ക്ക​ത്തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചി​രു​ന്ന​ത് ക​ഴു​ത​ക​ളാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും അ​രി​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ക​ഴു​ത​ക​ളു​ടെ ചു​മ​ലി​ലേ​റ്റി​യാ​ണ് മ​ല ക​യ​റി​യി​രു​ന്ന​ത്.