ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രെ വ​നം​വ​കു​പ്പ് വ​ട്ടം​ക​റ​ക്കു​ന്നു
Monday, June 24, 2019 10:29 PM IST
മ​റ​യൂ​ർ: വ​നം​വ​കു​പ്പി​ലെ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രു​ടെ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 19-ന് ​തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ലെ​ത്തി​യ നൂ​റി​ല​ധി​കം ജീ​വ​ന​ക്കാ​ർ പ​രി​ശീ​ല​ന​ത്തി​ന് പ്ര​വേ​ശ​നം​ല​ഭി​ക്കാ​തെ മ​ട​ങ്ങേ​ണ്ടി​വ​ന്ന​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ രം​ഗ​ത്ത്. പ​രി​ശീ​ല​ന​ത്തി​ന് ത​യാ​റാ​ക്കി​യ ലി​സ്റ്റി​ൽ വ​നം​വ​കു​പ്പി​ൽ​നി​ന്നും മാ​റി​പോ​യ​വ​രു​ടെ​യും മു​ൻ​പ് പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ച​വ​രു​ടെ​യും പേ​രു​ക​ളും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.
അ​ക്കാ​ഡ​മി​യി​ൽ പ​രി​ശീ​ല​ന​ത്തി​ന് 75 പേ​ർ​ക്കു​മാ​ത്രം അം​ഗീ​കാ​ര​മു​ള്ള​പ്പോ​ൾ 188 പേ​രു​ടെ ലി​സ്റ്റാ​ണ് വ​നം​വ​കു​പ്പ് ത​യാ​റാ​ക്കി​യ​ത്. ഇ​തി​ൽ 19 വ​നി​ത ഓ​ഫി​സ​ർ​മാ​രു​ടെ​യും പേ​രു​ക​ളു​ണ്ട്. ഇ​വ​രെ ജൂ​ണ്‍ 19-ന് ​തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ൽ ഹാ​ജ​രാ​കു​വാ​ൻ നി​ർ​ദേ​ശി​ച്ചു ജൂ​ണ്‍ 17-നാ​ണ് വ​നം​വ​കു​പ്പി​ലെ ഐ​എ​ച്ച്ആ​ർ​ഡി വിം​ഗ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
ഏ​റെ പ​ണി​പ്പെ​ട്ട് 19-ന് ​കേ​ര​ള​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നും പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​യ ജീ​വ​ന​ക്കാ​രി​ൽ 75 പേ​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം ല​ഭി​ച്ചു​ള്ളു. ബാ​ക്കി​യു​ള​അ​ള​വ​രെ തി​രി​ച്ച് അ​താ​തു ഡി​വി​ഷ​നി​ലേ​ക്ക് പോ​കു​വാ​ൻ നി​ർ​ദേ​ശി​ച്ച​തു​മൂ​ലം ജീ​വ​ന​ക്കാ​ർ​ക്ക് ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നു. ഇ​തി​നെ​തി​രേ കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടീ​വ് സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​ഷ​ൻ സെ​ക്ര​ട്ട​റി എ​ൻ.​ടി. ഷാ​ജു, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ബി​നു​കു​മാ​ർ എ​ന്നി​വ​ർ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ​ക്ക് പ​രാ​തി ന​ല്കി​യി​രി​ക്കു​ക​യാ​ണ്.