കി​ഫ്ബി സ്കൂ​ളു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും
Monday, June 24, 2019 10:33 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​ക്കു​ന്ന മു​ഴു​വ​ൻ സ്കൂ​ളു​ക​ളു​ടെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ തീ​രു​മാ​നം. തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. കൈ​റ്റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ഞ്ചു കോ​ടി മു​ട​ക്കി അ​ഞ്ചു സ്കൂ​ളു​ക​ളും മൂ​ന്നു കോ​ടി മു​ത​ൽ​മു​ട​ക്കി​ൽ അ​ഞ്ചു സ്കൂ​ളു​ക​ളു​മാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി ജി​ല്ല​യി​ൽ ന​വീ​ക​രി​ക്കു​ന്ന​ത്.
തൊ​ടു​പു​ഴ, കു​ഞ്ചി​ത്ത​ണ്ണി സ്കൂ​ളു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​കു​തി​യോ​ളം പൂ​ർ​ത്തി​യാ​യി. സെ​പ്റ്റം​ബ​റോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും. വ​ണ്ടി​പ്പെ​രി​യാ​ർ, ക​ല്ലാ​ർ, മു​രി​ക്കാ​ട്ടു​കു​ടി സ്കൂ​ളു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടു​ത്ത മാ​ർ​ച്ചോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
മൂ​ന്നു കോ​ടി മു​ട​ക്കി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന അ​ടി​മാ​ലി, കു​മ​ളി സ്കൂ​ളു​ക​ളും സെ​പ്റ്റം​ബ​റി​ൽ പൂ​ർ​ത്തി​യാ​കും. ഈ ​വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന രാ​ജാ​ക്കാ​ട് സ്കൂ​ൾ മ​ന്ദി​ര​നി​ർ​മാ​ണം റീ ​ടെ​ണ്ട​ർ ചെ​യ്തി​ട്ടു​ണ്ട്.
പ​ണി​ക്ക​ൻ​കു​ടി , പൂ​മാ​ല സ്കൂ​ളു​ക​ളു​ടെ നി​ർ​മാ​ണം ധ​ന​കാ​ര്യ അ​നു​മ​തി​ക്കാ​യി കി​ഫ്ബി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. മു​ഴു​വ​ൻ സ്കൂ​ളു​ക​ളു​ടെ നി​ർ​മാ​ണ​വും ഈ ​അ​ധ്യ​യ​ന വ​ർ​ഷം ത​ന്നെ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി കൈ​റ്റ് വൈ​സ് ചെ​യ​ർ​മാ​നും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ കെ.​അ​ൻ​വ​ർ​സാ​ദ​ത്ത് അ​റി​യി​ച്ചു.