വാ​യ്പാ ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു
Monday, June 24, 2019 10:33 PM IST
നെ​ടു​ങ്ക​ണ്ടം: വാ​യ്പാ ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​കു​ന്നു. പീ​രു​മേ​ട് സ​ബ്ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട് ക​സ്തൂ​രി​ഭ​വ​നി​ൽ രാ​ജ്കു​മാ​റി(49)​ന്‍റെ മ​ര​ണം പോ​ലീ​സ് മ​ർ​ദ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണെ​ന്ന് ആ​രോ​പ​ണം.

തൂ​ക്കു​പാ​ലം ഹ​രി​താ ഫി​നാ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലൂ​ടെ ത​ട്ടി​പ്പു​ന​ട​ത്തി​യ ഇ​യാ​ളെ 12-നാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. രാ​ത്രി ഒ​ന്നി​ന് കോ​ല​ഹ​ല​മേ​ട്ടി​ലെ വീ​ട്ടി​ൽ ഇ​യാ​ളെ തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ചി​രു​ന്നു.

ഇ​വി​ടെ ഇ​യാ​ളെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ട​താ​യി അ​യ​ൽ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളും വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ശ​ക്ത​മാ​യ​ത്. കൂ​ടാ​തെ പ്ര​തി​യു​ടെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് എ​ടു​ക്കു​ന്ന​തി​ന് എ​ത്തി​ച്ച​പ്പോ​ൾ മ​ർ​ദ​ന​മേ​റ്റ് അ​വ​ശ​നാ​യി​രു​ന്ന​താ​യും 12 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​യാ​ളെ വി​ട്ട​യ​ച്ച​തെ​ന്നും നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തോ​ണ​ക്കാ​ട് മ​ഞ്ഞ​പ്പ​ള്ളി​ൽ ശാ​ലി​നി ഹ​രി​ദാ​സ്(43), വെ​ന്നി​പ്പ​റ​ന്പി​ൽ മ​ഞ്ജു(33) എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് രാ​ജ്കു​മാ​റി​നെ​യും ക​ഴി​ഞ്ഞ 12-ന് ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മൂ​ന്നു​പേ​രെ​യും ഒ​ന്നി​ച്ചാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​ന്ന​ത്. ത​ട്ടി​പ്പ് ന​ട​ത്തി​യ സ്ഥാ​പ​നം പോ​ലീ​സ് പൂ​ട്ടി​യ​ത​റി​ഞ്ഞ് സ്റ്റേ​ഷ​നി​ൽ ത​ടി​ച്ചു​കൂ​ടി​യ​വ​രു​ടെ മു​ന്നി​ലൂ​ടെ​യാ​ണ് പോ​ലീ​സ് മൂ​ന്നു​പേ​രെ​യും സ്റ്റേ​ഷ​ന​ക​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

തൂ​ക്കു​പാ​ല​ത്ത് വാ​ട​ക വീ​ട്ടി​ൽ​നി​ന്നാ​ണ് രാ​ജ്കു​മാ​റി​നെ പോ​ലീ​സ് പി​ടി​കൂ​ടി​തെ​ന്നാ​ണ് ആ​ദ്യം ന​ൽ​കി​യ വി​വ​രം. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​വും ഒ​രു​കാ​ലി​ൽ ക​ന്പി ഇ​ട്ട​തു​മാ​യ രാ​ജ്്കു​മാ​റി​നെ പോ​ലീ​സ് ഓ​ടി​ച്ചി​ട്ട് സാ​ഹ​സി​ക​മാ​യി പി​ട​കൂ​ടി​യെ​ന്ന വാ​ദ​വും സം​ശ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്.
പ്ര​തി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തോ​ടെ​യാ​ണ് 15-ന് ​നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

തൂ​ക്കു​പാ​ല​ത്തെ വാ​ട​ക​വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ടെ പ്ര​തി ഓ​ടി​ര​ക്ഷ​പെ​ട്ട​പ്പോ​ൾ വീ​ണ് കാ​ലി​ന് പ​രി​ക്കേ​റ്റെ​ന്നാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കു ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. പ്ര​തി​യു​ടെ അ​വ​സ്ഥ മോ​ശ​മാ​ണെ​ന്നും എ​ക്സ്റേ എ​ടു​ക്ക​ണ​മെ​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്നും ഡ്യൂ​ട്ടി ഡോ​ക്ട​ർ പ​റ​ഞ്ഞി​രു​ന്നു.

നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ര​ണ്ടാം​നി​ല​യി​ലെ വാ​ർ​ഡി​ൽ ഒ​രു പോ​ലീ​സു​കാ​ര​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ൽ 12 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ​വ​ച്ചി​രു​ന്നു. വേ​ദ​ന സം​ഹാ​രി ഗു​ളി​ക​യും ഇ​ൻ​ജ​ക്ഷ​നും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ന​ൽ​കി. ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ന​ൽ​കി​യ സ്ട്രെ​ച്ച​റി​ലാ​ണ് രാ​ജ്കു​മാ​റി​നെ കോ​ട​തി​യി​ലും പീ​രു​മേ​ട് സ​ബ് ജ​യി​ലി​ലും എ​ത്തി​ച്ച​ത്.

രാ​ജ്കു​മാ​ർ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ രാ​ജ്കു​മാ​റി​ന്‍റെ ര​ണ്ടു കാ​ൽ​മു​ട്ടു​ക​ൾ​ക്കു താ​ഴെ​യും തൊ​ലി അ​ട​ർ​ന്നു​മാ​റി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

ഈ ​മു​റി​വു​ക​ൾ എ​ങ്ങ​നെ​യു​ണ്ടാ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ പ​റ​ഞ്ഞു. ദേ​ഹ​ത്തേ​റ്റ ച​ത​വു​ക​ൾ മൂ​ല​മു​ണ്ടാ​യ ന്യു​മോ​ണി​യ ബാ​ധ​യെ​ത്തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.