പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് അ​ട​ർ​ന്നു; ജീ​വ​ൻ പ​ണ​യം​വ​ച്ച് യാ​ത്ര​ക്കാ​ർ
Monday, June 24, 2019 10:33 PM IST
വ​ണ്ണ​പ്പു​റം: വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​ന്‍റേ​ഷ​ൻ ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള ര​ണ്ടു​തോ​ട് പാ​ലം കോ​ണ്‍​ക്രീ​റ്റ് ത​ക​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ഈ ​പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് വി​ള്ള​ൽ രൂ​പ​പ്പെ​ടു​ക​യും കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ൾ അ​ട​ർ​ന്നു പോ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കോ​ണ്‍​ക്രീ​റ്റ് അ​ട​ർ​ന്ന് ക​ന്പി​ക​ൾ തു​രു​ന്പെ​ടു​ത്ത നി​ല​യി​ലാ​ണ്.
ദി​വ​സേ​ന വ​ലി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും സ​ർ​വീ​സ് ബ​സു​ക​ളും ക​ട​ന്നു​പോ​കു​ന്ന പാ​ലം കൂ​ടി​യാ​ണി​ത്. അ​തോ​ടൊ​പ്പം നി​ര​വ​ധി സ്കൂ​ൾ, കോ​ള​ജ് ബ​സു​ക​ളും ഈ ​പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ തൊ​മ്മ​ൻ​കു​ത്തി​ലേ​ക്കു​ള്ള സ​ഞ്ചാ​ര മാ​ർ​ഗം കൂ​ടി​യാ​ണി​ത്. ഇ​ത്ര​യ​ധി​കം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ല​മാ​യി​ട്ടും ഇ​തി​ന്‍റെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു വ​രു​ത്താ​ൻ പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.
ഈ ​പാ​ല​ത്തി​ന്‍റ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ട് 40 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഇ​വി​ടം കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലാ​യി​രു​ന്നു. നേ​ര​ത്തെ ഇ​വി​ടെ പാ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ൾ പു​ഴ ക​ട​ന്നാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​ത്. അ​തി​നു​ശേ​ഷം നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് നാ​ല് ത​ടി​ക​ൾ ചേ​ർ​ത്തു വ​ച്ച് കൈ​വി​രി​യും സ്ഥാ​പി​ച്ചു. തു​ട​ർ​ന്ന് ഇ​തി​ലൂ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ യാ​ത്ര ചെ​യ്തി​രു​ന്ന​ത്.
ജ​ന​പ്ര​തി​നി​ധി​യാ​യി​രു​ന്ന ജി​മ്മി ന​ന്പ്യാ​പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ത​ടി​പ്പാ​ലം നി​ർ​മാ​ണം ന​ട​ന്ന​ത്. ഇ​തി​നു​ശേ​ഷം 1973-ലാ​ണ് കോ​ണ്‍​ക്രീ​റ്റ് പാ​ലം നി​ർ​മി​ച്ച​ത്. നാ​ൽ​പ​തി​ലേ​റെ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് നി​ർ​മി​ച്ച ഈ ​പാ​ല​ത്തി​ൽ പി​ന്നീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ല. പ​ല​പ്രാ​വ​ശ്യം പി​ഡ​ബ്ല്യു​ഡി അ​ധി​കാ​രി​ക​ൾ​ക്ക് പാ​ല​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.
മ​ഴ​ക്കാ​ല​ത്ത് ഉ​ണ്ടാ​കു​ന്ന ശ​ക്ത​മാ​യ വെ​ള്ള​മൊ​ഴു​ക്കി​ൽ പാ​ല​ത്തി​ന്‍റെ സൈ​ഡി​ലു​ള്ള മ​ണ്‍​തി​ട്ട​ക​ൾ ഇ​ടി​ഞ്ഞു പോ​കാ​റു​ണ്ട്. മ​ണ്‍​തി​ട്ട​ക​ൾ ഇ​ടി​യു​ന്ന​ത് മൂ​ലം പാ​ല​ത്തി​ന്‍റെ അ​ടി​വ​ശ​ത്ത് വി​ള്ള​ലു​ക​ൾ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തേ അ​വ​സ്ഥ ത​ന്നെ​യാ​ണ് തൊ​മ്മ​ൻ​കു​ത്ത് റൂ​ട്ടി​ലു​ള്ള വ​ലി​യ ന​ട​യ്ക്ക​ൽ പാ​ല​ത്തി​നും ചെ​റി​യ ന​ട​യ്ക്ക​ൽ പാ​ല​ത്തി​നും. ന​ട​യ്ക്ക​ൽ പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ണി​ച്ചു പി​ഡ​ബ്ല്യു​ഡി അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നും അ​വ​ർ ത​യാ​റാ​യി​ട്ടി​ല്ല.
ര​ണ്ടു​തോ​ട് പാ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് പാ​ല​ത്തി​ന്‍റെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ച്ച് ഇ​തി​ലൂ​ടെ​യു​ള്ള യാ​ത്ര സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.