ഗി​രി​ജ്യോ​തി കോ​ള​ജി​ൽ എം​കോം അ​ഡ്മി​ഷ​ൻ
Monday, June 24, 2019 10:35 PM IST
ചെ​റു​തോ​ണി: ഗി​രി​ജ്യോ​തി കോ​ള​ജി​ൽ സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തോ​ടെ എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ അ​ഫി​ലി​യേ​ഷ​നി​ൽ എം​കോം ഫി​നാ​ൻ​സി​ന് പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. ബി​കോം ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ, ബി​കോം ക​ംപ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബി​എ ഇ​ക്ക​ണോ​മി​ക്സ് കോ​ഴ്സു​ക​ളി​ലും ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. ഫോ​ണ്‍: 04862 235296, 9447872809.

ക്രൈ​സ്റ്റ് കോ​ള​ജി​ൽ
ഡി​ഗ്രി ക്ലാ​സു​ക​ൾ

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ ഡി​ഗ്രി ക്ലാ​സു​ക​ൾ​ക്ക്്് തു​ട​ക്ക​മാ​യി. കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പാ​റേ​ക്കാ​ട്ട് സി​എം​ഐ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കോ​ള​ജ് ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​അ​ല​ക്സ് ലൂ​യി​സ് സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഫാ. ​സ​ന്തോ​ഷ് ചെ​ന്പ​ക​ത്തു​ങ്ക​ൽ സി​എം​ഐ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സു​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ർ​മ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​റോ​ബി​ൻ​സ് കു​ന്നു​മ്മാ​ലി​ൽ, ന​വ​ദ​ർ​ശ​ന ഗ്രാം ​ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​തോം​സ​ണ്‍ കൂ​ട​പ്പാ​ട്ട്് സി​എം​ഐ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.