തീ​പ്പൊ​ള്ള​ലേ​റ്റ യു​വാ​വ് മ​രി​ച്ചു
Monday, June 24, 2019 11:48 PM IST
മ​​റ​​യൂ​​ർ: പെ​​ട്രോ​​ൾ ഒ​​ഴി​​ച്ച് തീ​​കൊ​​ളു​​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​​മി​​ച്ച യു​​വാ​​വ് ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ മ​​രി​​ച്ചു. മ​​റ​​യൂ​​ർ പ​​ള്ള​​നാ​​ട് സ്വ​​ദേ​​ശി മ​​ണി​​ക​​ണ്ഠ​​നാ (35) ണ് ​​കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ഇ​​ന്ന​​ലെ മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ 19-ന് ​​രാ​​ത്രി കു​​ടും​​ബ​​വ​​ഴ​​ക്കി​​നെ​​തു​​ട​​ർ​​ന്ന് വീ​​ട്ടി​​ൽ ക​​രു​​തി​​യി​​രു​​ന്ന പെ​​ട്രോ​​ൾ ദേ​​ഹ​​ത്തൊ​​ഴി​​ച്ച് തീ​​കൊ​​ളു​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​യാ​​ളെ ര​​ക്ഷി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ ഭാ​​ര്യ പൂ​​മാ​​രി​​ക്കും മ​​ക​​ൻ വി​​ഷ്ണു​​വി​​നും പൊ​​ള്ള​​ലേ​​റ്റു. മ​​റ​​യൂ​​ർ പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.