ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ് വി​ഭ​ജി​ക്ക​ണ​മെ​ന്ന്
Tuesday, June 25, 2019 9:45 PM IST
രാ​ജ​കു​മാ​രി: നെ​ടു​ങ്ക​ണ്ടം ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ് വി​ഭ​ജി​ച്ചു രാ​ജ​കു​മാ​രി കേ​ന്ദ്ര​മാ​ക്കി ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ക്ഷീ​ര​ക​ർ​ഷ​ക സം​ഘം പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.
നി​ല​വി​ൽ നെ​ടു​ങ്ക​ണ്ട​ത്തി​നു കീ​ഴി​ലു​ള്ള 38 ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലെ 13 സം​ഘ​ങ്ങ​ളും ദേ​വി​കു​ളം ഓ​ഫീ​സി​നു കീ​ഴി​ൽ​വ​രു​ന്ന ശാ​ന്ത​ന്പാ​റ, പ​ള്ളി​ക്കു​ന്ന് സം​ഘ​ങ്ങ​ളും ചേ​ർ​ത്ത് 15 സം​ഘ​ങ്ങ​ൾ രാ​ജ​കു​മാ​രി ഓ​ഫീ​സ് പ​രി​ധി​യി​ൽ ആ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, സേ​നാ​പ​തി,ശാ​ന്ത​ന്പാ​റ പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി​ക​ൾ ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​മേ​യം പാ​സാ​ക്കി.
സ​ബ് ട്ര​ഷ​റി സൗ​ക​ര്യ​മു​ള്ള​തും നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളു​ടെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള​തു​മാ​യ രാ​ജ​കു​മാ​രി​യി​ൽ ഡ​യ​റി ഓ​ഫീ​സ് തു​റ​ക്കു​ന്ന​തി​നു​ള്ള കെ​ട്ടി​ടം വി​ട്ടു​ന​ൽ​കാ​മെ​ന്ന് രാ​ജ​കു​മാ​രി ക്ഷീ​ര​സം​ഘം ഭാ​ര​വാ​ഹി​ക​ളു​ടെ സ​മ്മ​ത​പ​ത്ര​വും ന​ൽ​കി​യി​ട്ടു​ണ്ട്.
നെ​ടു​ങ്ക​ണ്ടം ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സി​ലെ​ത്താ​ൻ 40 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കേ​ണ്ട സ്ഥാ​ന​ത്ത് രാ​ജ​കു​മാ​രി​യി​ൽ ഓ​ഫീ​സ് അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ൽ പ​ര​മാ​വ​ധി 10 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ച്ചാ​ൽ മ​തി​യാ​കും.15 ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ​നി​ന്നും ശ​രാ​ശ​രി 15000 ലി​റ്റ​ർ പാ​ൽ പ്ര​തി​ദി​നം ശേ​ഖ​രി​ക്കു​ന്നു​ണ്ട്.
രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡ​യ​റി രൂ​പീ​ക​ര​ണ ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.
ചെ​യ​ർ​മാ​നാ​യി വ​ർ​ഗീ​സ് ആ​റ്റു​പു​റം (മു​രി​ക്കും​തൊ​ട്ടി) ക​ണ്‍​വീ​ന​റാ​യി എ​ൽ​ദോ​സ് നു​നൂ​റ്റി​ൽ (രാ​ജ​കു​മാ​രി) ട്ര​ഷ​റ​റാ​യി പി.​പി. ബേ​ബി (മ​ഞ്ഞ​ക്കു​ഴി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മു​ള്ള 15 ക്ഷീ​ര സം​ഘ​ങ്ങ​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​ർ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​മാ​ണ്.
ഡ​യ​റി രൂ​പി​ക​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​കു​പ്പ് മ​ന്ത്രി, എം​എ​ൽ​എ, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.
എം.​എ​ൻ. ഹ​രി​ക്കു​ട്ട​ൻ, കെ.​വി. കു​ര്യാ​ച്ച​ൻ, കെ.​കെ. ത​ങ്ക​ച്ച​ൻ, ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് മാ​ങ്ങാ​ത്തൊ​ട്ടി, ബെ​ന്നി കു​ന്പ​പ്പാ​റ, ഷാ​ജി ശാ​ന്ത​ന്പാ​റ, പി.​പി. എ​ൽ​ദോ​സ് സേ​നാ​പ​തി, ഷാ​ജി പ​ഴ​യ​വി​ടു​തി, വ​ർ​ഗീ​സ് പ​ള്ളി​ക്കു​ന്ന് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.