നന്മയു​ടെ കൈ​മാ​റ്റം കാ​ല​ഘ​ട്ട​ത്തി​ൽ അ​നി​വാ​ര്യം: മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ
Tuesday, June 25, 2019 9:48 PM IST
ക​രി​ന്പ​ൻ: സ്വാ​ർ​ഥ​ത വ​ർ​ധി​ക്കു​ക​യും സ​മൂ​ഹ​ത്തി​ൽ മ​തി​ൽ​കെ​ട്ടു​ക​ൾ സ്യ​ഷ്ടി​ക്ക​പ്പെ​ടൂ​ക​യും ചെ​യ്യു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ നന്മയു​ടെ കൈ​മാ​റ്റം വ​ള​രെ ഗൗ​ര​വ​ത്തോ​ടെ ഉ​ണ്ടാ​ക​ണ​മെ​ന്ന് ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ. മ​റ്റു​ള്ള​വ​രു​ടെ നന്മയു​ടെ ഫ​ല​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​വ​ർ അ​ന്യ​രി​ലേ​ക്ക് അ​ത് കൈ​മാ​റ​ണം. അ​ങ്ങ​നെ നന്മയു​ടെ ച​ങ്ങ​ല വ്യാ​പ​ക​മാ​കു​ന്പോ​ൾ ക​രു​ത​ലു​ള്ള സ​മൂ​ഹം രൂ​പ​പ്പെ​ടു​മെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു. ഇ​ടു​ക്കി രൂ​പ​ത​യി​ൽ​പെ​ട്ട ദ​ളി​ത് ക​ത്തോ​ലി​ക്ക​രാ​യ 20 കു​ടും​ബ​ങ്ങ​ൾ​ക്ക് പു​തു​താ​യി വീ​ട് നി​ർ​മി​ച്ചു​ന​ൽ​കി​യ ‘​ഈ​ശോ​ക്ക് ഒ​രു വീ​ട്’ പ​ദ്ധ​തി​യു​ടെ സ​മാ​പ​നം​കു​റി​ച്ചു​ള്ള സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യും ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗും സം​യു​ക്ത​മാ​യി രൂ​പ​ത​യി​ലെ 20000-ൽ​പ​രം വീ​ടു​ക​ളി​ൽ ക​ള​ക്ഷ​ൻ ബോ​ക്സു​വ​ച്ച് സ​മാ​ഹ​രി​ച്ച 2456400 രൂ​പ ഉ​പ​യോ​ഗി​ച്ച് 10 വീ​ടു​ക​ൾ​ക്ക് 175000 രൂ​പ​വീ​തം ന​ൽ​കി. കെ​സി​ബി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​എം​ഐ കാ​ർ​മ​ൽ പ്രോ​വി​ൻ​സ് എ​ട്ടു വീ​ടി​നും വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സ​ഖ്യം ര​ണ്ടു വീ​ടി​നു 175000 രൂ​പ​വീ​തം ന​ൽ​കി.
ഈ ​വീ​ടു​ക​ളെ​ല്ലാം മ​റ്റ് ഉ​ദാ​ര​മ​തി​ക​ളു​ടെ സം​ഭാ​വ​ന​ക​ളും അ​താ​ത് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ശ്ര​മ​ദാ​ന​വും കൂ​ടി​ച്ചേ​ർ​ത്താ​ണ് പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. കൂ​ടാ​തെ 36 വീ​ടു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് ഭാ​ഗീ​ക​മാ​യ സ​ഹാ​യ​വും ന​ൽ​കി.
ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ഒ​ത്തു​ചേ​ര​ലി​ൽ ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, സി​എം​ഐ കാ​ർ​മ​ൽ പ്രോ​വി​ൻ​സ് കൗ​ണ്‍​സി​ല​ർ ഫാ. ​മാ​ത്യു മ​ഞ്ഞ​ക്കു​ന്നേ​ൽ, മി​ഷ​ൻ​ലീ​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​ജ​യിം​സ് മാ​ക്കി​യി​ൽ, ഡി​സി​എം​എ​സ് ഡ​യ​റ​ക്ട​ർ ഫാ.æ​കു​ര്യ​ൻ പൊ​ടി​പാ​റ​യി​ൽ, സൊ​സൈ​റ്റി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ത​ട​ത്തി​ൽ, വി​ൻ​സ​ന്‍റ് ഡി ​പോ​ൾ പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ര​കു​കാ​ലാ​യി​ൽ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​ബി​ൻ കു​റു​ന്താ​ന​ത്ത്, ജോ​ർ​ജ് ഉ​റു​ന്പോ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.