വ​ല​ഞ്ഞ് കാ​ൻ​സ​ർ രോ​ഗി​യാ​യ മാ​മി​ച്ചേ​ട​ത്തി​യും കു​ടും​ബ​വും
Tuesday, June 25, 2019 9:48 PM IST
കു​മ​ളി: ഉ​ള്ള​ത് വി​റ്റു​പെ​റു​ക്കി ആ​റ​ര സെ​ന്‍റ് തോ​ട്ടം ഭൂ​മി വാ​ങ്ങി​യ അ​റി​വു​കേ​ടേ മാ​മി​ച്ചേ​ട​ത്തി​യും ഭ​ർ​ത്താ​വ് പൗ​ലോ​സ് ചേ​ട്ട​നും ചെ​യ്തു​ള്ളൂ. ഇ​പ്പോ​ൾ ഭൂ​മി​ക്ക് വി​ല​യി​ല്ലാ​താ​യി. വി​ൽ​ക്കാ​നോ കൈ​മാ​റ്റം ചെ​യ്യാ​നോ പോ​ക്കു​വ​ര​വു ചെ​യ്യാ​നോ സാ​ധി​ക്കു​ന്നി​ല്ല.
ഇ​ത് ഇ​ടു​ക്കി ജി​ല്ല​യി​ലെ കു​മ​ളി കീ​രി​ക്ക​ര പു​ളി​ക്ക​ൽ മാ​മി​ച്ചേ​ട​ത്തി​യു​ടെ​യും ഭ​ർ​ത്താ​വ് പൗ​ലോ​സ് ചേ​ട്ട​ന്‍റെ​യും ദു​രി​ത ക​ഥ. തേ​യി​ല എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന മാ​മി​ച്ചേ​ട​ത്തി 28 വ​ർ​ഷം കൊ​ളു​ന്തു നു​ള്ളി ല​ഭി​ച്ച വ​രു​മാ​ന​വും ഭ​ർ​ത്താ​വി​ന്‍റെ കൂ​ലി പ​ണി വ​രു​മാ​ന​വും മി​ച്ചം പി​ടി​ച്ചാ​ണ് കീ​രി​ക്ക​ര​യി​ൽ ഉ​ൾ​പ്ര​ദേ​ശ​ത്ത് വീ​ടി​നാ​യി സ്ഥ​ലം വാ​ങ്ങി​യ​ത്. ഇ​വി​ടെ ഒ​രു കൂ​ര​യും ഉ​ണ്ടാ​ക്കി.
അ​റു​പ​ത്തെ​ട്ടു​കാ​രി​യാ​യ മാ​മി​ച്ചേ​ട​ത്തി ഇ​ന്ന് കാ​ൻ​സ​ർ രോ​ഗി​യാ​ണ്. ഭ​ർ​ത്താ​വി​ന്‍റെ വ​രു​മാ​ന​മാ​ണ് ഈ ​കു​ടും​ബ​ത്തി​ന്‍റ ഏ​ക ആ​ശ്ര​യം. മാ​മി​ച്ചേ​ട​ത്തി​യു​ടെ ചി​കി​ത്സ​ക്ക് ന​ല്ലൊ​രു തു​ക വേ​ണം. വീ​ട് പ​ണ​യ​പ്പെ​ടു​ത്തി ലോ​ണെ​ടു​ക്കാ​നോ സ്ഥ​ലം വി​ൽ​ക്കാ​നോ എ​ന്തി​ന് ഒ​റ്റി​ക്കു​പോ​ലും ന​ൽ​കു​വാ​ൻ സാ​ധി​ക്കു​ന്നി​ല്ല.
പ്ര​ള​യ​ത്തി​ൽ മു​ല്ല​പ്പെ​ര​യാ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്നു​ള്ള വെ​ള്ളം ക​യ​റി മാ​മി​ച്ചേ​ട​ത്തി​യു​ടെ വീ​ട് ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്. വീ​ട് എ​ങ്ങ​നെ ബ​ല​പ്പെ​ടു​ത്തു​മെ​ന്ന ആ​ധി​യി​ലാ​യ കു​ടും​ബ​ത്തി​ൽ കാ​ൻ​സ​റി​നൊ​പ്പം മ​റ്റൊ​രു കാ​ൻ​സ​റാ​യി തോ​ട്ട പ്ര​ശ്ന​വും എ​ത്തി​യ​ത്. തോ​ട്ടം ഭൂ​മി വാ​ങ്ങി​യ​തി​ന്‍റെ ശി​ക്ഷ. തോ​ട്ടം ഭൂ​മി വി​ൽ​പ​ന ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ കേ​സു​ണ്ട്. സ​ർ​ക്കാ​ർ ഇ​തു​പ്ര​കാ​രം ക​രം ഒ​ടു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന​ത്ത് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്നു. മാ​മി​ച്ചേ​ട​ത്തി​യേ​പ്പോ​ലു​ള്ള നി​ര​വ​ധി രോ​ഗി​ക​ളും നി​ർ​ധ​ന​രും ഇ​ന്ന് ഉൗ​രാ​ക്കു​ടു​ക്കി​ലാ​ണ്.