ഹ​രി​ത ഫി​നാ​ൻ​സ് ന​ട​ത്തി​പ്പു​കാ​രൻ രാ​ജ്കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​നു​ പി​ന്നി​ൽ?
Tuesday, June 25, 2019 9:48 PM IST
നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ലം കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു​മാ​സം മു​ന്പ് ആ​രം​ഭി​ച്ച ഹ​രി​ത ഫി​നാ​ൻ​സ് ന​ട​ത്തി​പ്പു​കാ​ര​ൻ പോ​ലീ​സി​ന്‍റെ ക്രൂ​ര മ​ർ​ദ​ന​ത്തി​നി​ര​യാ​യി ജ​യി​ലി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ കാ​ണാ​മ​റ​യ​ത്തു​ണ്ടെ​ന്ന് ജ​ന​ങ്ങ​ൾ സം​ശ​യി​ക്കു​ന്നു.
സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളി​ൽ​നി​ന്നും 1000 രൂ​പ മു​ത​ൽ 10000 രൂ​പ​വ​രെ വാ​ങ്ങി ക​ബ​ളി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ദി​വ​സ​ങ്ങ​ളോ​ളം ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​റ​യു​ന്ന​ത്. പ​രാ​തി​ക്കാ​ർ സാ​ധാ​ര​ണ​ക്കാ​രാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ളോ​ളം സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ര​നെ ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ച്ച് തെ​ളി​വു ശേ​ഖ​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം നാ​ട്ടു​കാ​രി​ൽ സം​ശ​യ​മു​ണ്ടാ​ക്കു​ന്നു​ണ്ട്.
ര​ണ്ടു​കോ​ടി​യോ​ളം രൂ​പ സം​ഘം ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. പി​ടി​യി​ലാ​യ​വ​രി​ൽ​നി​ന്നും ര​ണ്ടേ​കാ​ൽ ല​ക്ഷം രൂ​പ​യേ ക​ണ്ടെ​ടു​ക്കാ​നാ​യി​ട്ടു​ള്ളൂ. ബാ​ക്കി പ​ണം എ​വി​ടെ​യാ​ണെ​ന്ന് ജ​യി​ലി​ൽ മ​രി​ച്ച് രാ​ജ്കു​മാ​റി​നേ അ​റി​യൂ. രാ​ജ്കു​മാ​റി​ന്‍റെ വാ​യ് അ​ട​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കാം ഇ​യാ​ൾ​ക്കു ക്രൂ​ര​മ​ർ​ദ​നം ഏ​ൽ​ക്കേ​ണ്ടി വ​ന്ന​തി​നു പി​ന്നി​ലെ​ന്നു സം​ശ​യി​ക്കു​ന്നു.
സ്ഥാ​പ​ന​ത്തി​ന്‍റെ ഓ​ഫീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് ഒ​രു​വ​ർ​ഷം മു​ന്പു​ത​ന്നെ വ​നി​താ ഏ​ജ​ന്‍റു​മാ​ർ വീ​ടു​ക​ളി​ലെ​ത്തി സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചും വാ​യ്പ​ക​ളെ സം​ബ​ന്ധി​ച്ചും സ്ത്രീ​ക​ളോ​ട് സം​സാ​രി​ച്ചി​രു​ന്നു. 1000 രൂ​പ അ​ട​യ്ക്കു​ന്ന ആ​ൾ​ക്ക് ഒ​രു​ല​ക്ഷം രൂ​പ കു​റ​ഞ്ഞ പ​ലി​ശ​നി​ര​ക്കി​ൽ 36 മാ​സ​ത്തെ കാ​ലാ​വ​ധി​യി​ൽ ന​ൽ​കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. ഇ​തി​നാ​യി അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ക്ക​ണം.
പ​ട്ടം​കോ​ള​നി, നെ​ടു​ങ്ക​ണ്ടം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ 300-ൽ ​അ​ധി​കം സം​ഘ​ങ്ങ​ൾ വ​നി​താ ഏ​ജ​ന്‍റു​മാ​ർ മു​ഖേ​ന ഇ​പ്ര​കാ​രം രൂ​പീ​ക​രി​ച്ചി​രു​ന്നു. രാ​ജ്കു​മാ​റി​നൊ​പ്പം പി​ടി​യി​ലാ​യ സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജ​ർ എ​ന്നു​പ​റ​യു​ന്ന മ​ഞ്ഞ​പ്പ​ള്ളി​ൽ ശാ​ലി​നി ഹ​രി​ദാ​സ്, വെ​ണ്ണി​പ്പ​റ​ന്പി​ൽ മ​ഞ്ജു എ​ന്നി​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. ശാ​ലി​നി രാ​ജ്കു​മാ​റി​ന്‍റെ ഭാ​ര്യ​യാ​ണെ​ന്നാ​ണ് നാ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ശാ​ലി​നി​യു​ടെ പേ​രി​ലാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​നെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. മാ​നേ​ജ​ർ ത​സ്തി​ക​യി​ലാ​ണ് മ​ഞ്ജു ജോ​ലി​ചെ​യ്തി​രു​ന്ന​ത്.
12-ന് ​മൂ​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്യ​ൽ ആ​രം​ഭി​ച്ചു. 150000 രൂ​പ ശാ​ലി​നി​യു​ടെ പ​ക്ക​ൽ​നി​ന്നും 75,000 രൂ​പ രാ​ജ്കു​മാ​റി​ന്‍റെ പ​ക്ക​ൽ​നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​യാ​ളു​ടെ വാ​ഗ​മ​ണ്ണി​ലെ വീ​ട്ടി​ൽ​നി​ന്നും നി​ര​വ​ധി മു​ദ്ര​പ്പ​ത്ര​ങ്ങ​ളും ചെ​ക്കു​ലീ​ഫു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​മു​ണ്ട്.
നൂ​റി​ല​ധി​കം സം​ഘ​ങ്ങ​ളും അ​ന്പ​തോ​ളം വ്യ​ക്തി​ക​ളും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
രാ​ജ്കു​മാ​റി​ന് മ​ർ​ദ​ന​മേ​റ്റി​രു​ന്ന​താ​യി പ്രാ​ഥ​മി​ക പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. ഇ​യാ​ളു​ടെ ഇ​രു​കാ​ലു​ക​ളു​ടെ​യും മു​ട്ടി​നു​താ​ഴെ 32 മു​റി​വു​ക​ൾ കാ​ണ​പ്പെ​ട്ടി​രു​ന്നു. കാ​ൽ​വെ​ള്ള ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഇ​ട​തു​കാ​ലി​ന്‍റെ​യും കാ​ൽ​വി​ര​ലു​ക​ളു​ടെ​യും അ​സ്ഥി​ക​ൾ പൊ​ട്ടി​യി​രു​ന്നു. ര​ണ്ടു കാ​ലു​ക​ളു​ടെ​യും തു​ട​യി​ലെ പേ​ശി​ക​ൾ വി​ട്ടു​മാ​റി​യി​രു​ന്ന​താ​യും പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
എ​ന്നി​ട്ടും നാ​ട്ടു​കാ​രു​ടെ പ​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. രാ​ജ്കു​മാ​ർ മ​റ്റാ​രു​ടെ​യോ ബി​നാ​മി​യാ​ണെ​ന്ന ആ​രോ​പ​ണ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ബി​നാ​മി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ക്കി​യേ​ക്കും.