സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കി
Tuesday, June 25, 2019 9:48 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​രി​ൽ​നി​ന്നും പി​ടി​കൂ​ടി​യ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​വീ​ര്യ​മാ​ക്കി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി നാ​ലി​ന് കാ​ന്ത​ല്ലൂ​രി​ലെ ഒ​രു അ​ന​ധി​കൃ​ത പാ​റ​മ​ട​യി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​താ​ണ് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ. ഇ​വ മ​റ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.
ദേ​വി​കു​ളം ജു​ഡി​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ഉ​ബൈ​ദു​ള്ള​യു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ച​ത്. കേ​ര​ള പോ​ലീ​സി​ന്‍റെ കീ​ഴി​ലു​ള്ള ഇ​ടു​ക്കി ബോം​ബ് സ്ക്വാ​ഡാ​ണ് മ​റ​യൂ​രി​ലെ മാ​ശി​വ​യ​ൽ​ഭാ​ഗ​ത്തെ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് ഇ​വ പൊ​ട്ടി​ച്ച് ന​ശി​പ്പി​ച്ച​ത്.
മ​റ​യൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. ജ​ഗ​ദീ​ശ്, ബോം​ബ് സ്ക്വാ​ഡി​ലെ എ​എ​സ്ഐ പി.​എം. സു​നി​ൽ, എ​സ് സി​പി​ഒ​മാ​രാ​യ സു​ബാ​ഷ്, അ​ന​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കി​യ​ത്