നഗരത്തിൽ വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു
Tuesday, June 25, 2019 9:49 PM IST
തൊ​ടു​പു​ഴ:​ന​ഗ​ര​ത്തി​ൽ വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന ഹോ​ട്ട​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം അ​ട​ച്ചു​പൂ​ട്ടി. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ ​എ​സ് ആ​ർ ടി ​സി ഡി​പ്പോ​യ്ക്കു സ​മീ​പം പ്ര​വൃ​ത്തി​ച്ചു​വ​ന്നി​രു​ന്ന വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ലാ​ണ് അ​ട​പ്പി​ച്ച​ത്. ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹോ​ട്ട​ലി​ൽ നി​ന്നു പ​ഴ​കി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്തു.
ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള​യു​ൾ​പ്പെ​ടെ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന​ത്.​അ​ടു​ക്ക​ള​യു​ടെ ഒ​രു ഭാ​ഗ​ത്താ​യാ​ണ് ഹോ​ട്ട​ലി​ലെ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രു​ന്ന​തെ​ന്നും തു​റ​സാ​യ ഓ​ട​യ്ക്കു​മു​ക​ളി​ലാ​ണ് പാ​ക​പ്പെ​ടു​ത്തി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന മ​റ്റൊ​രു ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ഴ​കി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
ഈ ​ഹോ​ട്ട​ലി​ൽ നി​ന്നു ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് 12,000 രൂ​പ പി​ഴ ഈ​ടാ​ക്കി. ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ഇ​ടു​ക്കി അ​സി. ക​മ്മീ​ഷ​ണ​ർ ബെ​ന്നി ജോ​സ്, തൊ​ടു​പു​ഴ സ​ർ​ക്കി​ൾ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ഓ​ഫീ​സ​ർ എം.​എ​ൻ. ഷം​സി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ പ​ല​യി​ട​ത്തും സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​രു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.