അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്ന് പാ​ലം അ​പ​ക​ട​ത്തി​ൽ
Wednesday, June 26, 2019 10:32 PM IST
ചെ​റു​തോ​ണി: പാ​ലം നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി​യും അ​ശാ​സ്ത്രീ​യ​ത​യു​മെ​ന്ന് ആ​രോ​പ​ണം. പാ​ല​ത്തി​ലേ​ക്കു​ള്ള അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്നു. ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ഴ​യ​രി​ക്ക​ണ്ട​ത്ത് നി​ർ​മി​ച്ച പാ​ല​മാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​മി​ല്ലാ​താ​യി​രി​ക്കു​ന്ന​ത്.

അ​ഞ്ചു​ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ഴ​യ​രി​ക്ക​ണ്ടെം ഹോ​മി​യോ ആ​ശു​പ​ത്രി​ക്കു​മു​ന്നി​ൽ പാ​ലം നി​ർ​മി​ച്ച​ത്. പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് മ​ണ്ണി​ട്ട് ബ​ന്ധി​പ്പി​ച്ചെ​ങ്കി​ലും സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചി​ട്ടി​ല്ല. മ​ഴ​യി​ൽ മ​ണ്ണ് ഒ​ഴു​കി​പോ​യാ​ണ് പാ​ലം പ്ര​യോ​ജ​ന​ര​ഹി​ത​മാ​കാ​ൻ കാ​ര​ണം. പി​ള്ള​സി​റ്റി തോ​ടി​നു മു​ക​ളി​ലൂ​ടെ പ​ണി​തി​രി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ല. ചെ​ളി​യി​ൽ ക​ല്ലു​ക​ൾ അ​ടു​ക്കി​വ​ച്ച് മു​ക​ളി​ൽ കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ൾ സ്ഥാ​പി​ച്ച് ഉ​റ​പ്പി​ല്ലാ​തെ​യാ​ണ് പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പ​ഴ​യ പാ​ല​ത്തി​ന്‍റെ ക​രി​ങ്ക​ല്ലു​ക​ൾ പൊ​ളി​ച്ചെ​ടു​ത്ത് ക​രാ​റു​കാ​ര​ൻ പ​ഴ​യ​രി​ക്ക​ണ്ടം ക​വ​ല​യി​ലു​ള്ള സ്വ​ന്തം പു​ര​യി​ട​ത്തി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.