കാ​ന്ത​ല്ലൂ​ർ ബ്ലോ​ക്ക് ഡി​വി​ഷ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Wednesday, June 26, 2019 10:34 PM IST
മ​റ​യൂ​ർ: ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ന്ത​ല്ലൂ​ർ ഡി​വി​ഷ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്. യു​ഡി​എ​ഫ് സ്ഥാ​നാ​ഥി​യാ​യി ക​ന്ത​സ്വാ​മി​യും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി രാ​ധാ​കൃ​ഷ്ണ​നും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി ശി​വ മു​ത്തു​വു​മാ​ണ് രം​ഗ​ത്തു​ള്ള​ത്. ജ​യി​ക്കു​ന്ന ആ​ൾ പ്ര​സി​ഡ​ന്‍റാ​കു​മെ​ന്ന​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് വാ​ശി ഏ​റെ​യാ​ണ്.
പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ. ​സു​ന്ദ​രം മ​രി​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി 512 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് ആ​യി​ര​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ അ​ന്ന് ല​ഭി​ച്ചി​രു​ന്നു. 8416 സ​മ്മ​തി​ദാ​യ​ക​രാ​ണ് കാ​ന്ത​ല്ലൂ​ർ ഡി​വി​ഷ​നി​ലു​ള​ള​ത്.