നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ആ​ലീ​സ് തോ​മ​സി​നെ കോ​ണ്‍​ഗ്രസ് പുറത്താക്കി
Thursday, June 27, 2019 12:04 PM IST
നെ​ടു​ങ്ക​ണ്ടം: നേ​താ​ക്ക​ൾ​ക്കെ​തി​രേ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ആ​ലീ​സ് തോ​മ​സി​നെ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ആ​റു​ വ​ർ​ഷ​ത്തേ​ക്കാ​ണ് ആ​ലീ​സി​നെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പു​റ​ത്താ​ക്കി​യ​ത്.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രേ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ൽ ഇ​വ​രു​ടെ ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇതിന് പിന്നാലെയാണ് നടപടി.