ആ​ത്മ​ഹ​ത്യ​യി​ൽനി​ന്നു ര​ക്ഷി​ക്കാ​ൻ ഉ​ണ​ർ​വ് സാ​മൂ​ഹ്യ​സേ​വ​ന കേ​ന്ദ്രം തൊ​ടു​പു​ഴ​യി​ൽ
Friday, July 12, 2019 10:24 PM IST
തൊ​ടു​പു​ഴ:​ആ​ത്മ​ഹ​ത്യ​യി​ൽ നി​ന്നു ര​ക്ഷി​ക്കാ​ൻ ഉ​ണ​ർ​വ് സാ​മൂ​ഹ്യ​സേ​വ​ന കേ​ന്ദ്രം 15 മു​ത​ൽ തൊ​ടു​പു​ഴ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പീ​റ്റേ​ഴ്സ്-9 ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ ഉ​ണ​ർ​വ് ഫൗ​ണ്ടേ​ഷ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ലാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.
15​നു ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​ന്യൂ​മാ​ൻ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ണ​ർ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
​മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ.​ജെ​സി ആ​ന്‍റ​ണി,കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​ദി​ലീ​പ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.​ആ​ഗോ​ള സം​ഘ​ട​ന​യാ​യ ബി​ഫ്ര​ണ്ടേ​ഴ്സ് വേ​ൾ​ഡ് വൈ​ഡി​ന്‍റെ ബി​ഫ്ര​ണ്ടിം​ഗ് എ​ന്ന രീ​തി​യാ​ണ് ഉ​ണ​ർ​വ് സ്വീ​ക​രി​ക്കു​ന്ന​ത്.​
കൗ​ണ്‍​സ​ലിം​ഗി​ൽ നി​ന്നും തി​ക​ച്ചും വി​ഭി​ന്ന​മാ​യ രീ​തി​യാ​ണി​ത്.​സേ​വ​നം തേ​ടി​വ​രു​ന്ന​വ​രു​ടെ പേ​രോ,മേ​ൽ​വി​ലാ​സ​മോ വെ​ളി​പ്പെ​ടു​ത്തി​ല്ല.​സേ​വ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്.16​നു ഉ​ച്ച​യ്ക്ക് ഒ​ന്നു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഫോ​ണി​ലൂ​ടെ​യോ നേ​രി​ട്ടോ ഉ​ണ​ർ​വി​ന്‍റെ സേ​വ​നം തേ​ടാ​നാ​കും.​ഫോ​ണ്‍:04862 225544.​പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ഉ​ണ​ർ​വ് ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ്.​സി.​പീ​റ്റ​ർ,ഡോ.​സു​ദ​ർ​ശ​ൻ,ഓ​മ​ന ജോ​സ്,ജേ​ക്ക​ബ് മാ​ത്യു,അ​ഡ്വ.​ടോം മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.