വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ അ​ഖി​ല​കേ​ര​ള ക്വി​സ് മ​ൽ​സ​രം
Monday, July 15, 2019 10:18 PM IST
തൊ​ടു​പു​ഴ: വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ അ​ഖി​ല കേ​ര​ള ക്വി​സ് മ​ൽ​സ​രം ബീ ​ഹൈ​വ്-19 സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ്കൂ​ളി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സ്മാ​ര​ക​മാ​യാ​ണ് ക്വി​സ് മ​ൽ​സ​രം ന​ട​ത്തു​ന്ന​ത്.
എ​ട്ടു​മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. 18നു ​ഉ​ച്ച​യ്ക്ക് 12 മു​ത​ലാ​ണ് മ​ൽ​സ​രം. വി​ജ​യി​ക​ൾ​ക്ക് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും 40,000 രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. ഇ​തി​ൽ 16000 രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്കും ല​ഭി​ക്കും. വി​മ​ലാ​ല​യം അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ, ഇ​ടു​ക്കി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ദു​ബാ​യ്, തൊ​ടു​പു​ഴ ക്വി​സ് ക്ല​ബ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും നോ​ർ​വെ ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ സ​യ​ന്‍റി​സ്റ്റു​മാ​യ ഡോ.​ശ്യാം ച​ന്ദ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ക്വി​സ് മാ​സ്റ്റ​ർ​മാ​രാ​യ സി​ദ്ധാ​ർ​ഥ് വൈ​ലോ​പി​ള്ളി, ഫെ​നി ജോ​യി എ​ന്നി​വ​രാ​ണ് മ​ൽ​സ​രം ന​യി​ക്കു​ന്ന​ത്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ​ലൈ​സ് സി​എം​സി, അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഡാ​ർ​വി ജേ​ക്ക​ബ് ജോ​ണ്‍, ഏ​ബ്ര​ഹാം സ്റ്റീ​ഫ​ൻ പു​ളി​മൂ​ട്ടി​ൽ, മു​ജീ​ബ് റ​ഹ്മാ​ൻ, തൊ​ടു​പു​ഴ ക്വി​സ് ക്ല​ബി​ലെ രാ​ജ് വൈ​ലോ​പ്പി​ള്ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.