പോ​ലീ​സി​ന്‍റെ സേ​വ​നം കു​റ്റ​മ​റ്റ​തും നീ​തി​പൂ​ർ​വ​വു​മാ​ക​ണം: എം.​എം. മ​ണി
Monday, July 15, 2019 10:20 PM IST
ചെ​റു​തോ​ണി: പോ​ലീ​സി​ന്‍റെ സേ​വ​നം കു​റ്റ​മ​റ്റ​തും നീ​തി​പൂ​ർ​വ​വു​മാ​ക​ണ​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി. ചെ​റു​തോ​ണി​യി​ൽ കേ​ര​ള പോ​ലീ​സ് ഓ​ഫീസേഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​ർ​ക്കാ​രും ജ​ന​ങ്ങ​ളും പ്ര​തീ​ക്ഷി​ക്കു​ന്ന നി​ഷ്പ​ക്ഷ​വും നീ​തി​യു​ക്ത​വു​മാ​യ പെ​രു​മാ​റ്റ​മാ​ണ് പോ​ലീ​സി​ൽ​നി​ന്നും ഉ​ണ്ടാ​കേ​ണ്ട​ത്. സ​ർ​ക്കാ​രി​ന്‍റെ പോ​ലീ​സ് ന​യ​ത്തി​ൽ​നി​ന്നു വ്യ​തി​ച​ലി​ച്ചും നി​യ​മ​വി​രു​ദ്ധ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നേ​യും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കി​ല്ല.
നെ​ടു​ങ്ക​ണ്ടം സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ വ​രേ​ണ്ടി​വ​രും. മ​റ്റൊ​രു സം​ഘം മ​ർ​ദി​ച്ച പ്ര​തി​യെ ഏ​റ്റു​വാ​ങ്ങി​യ ബു​ദ്ധി​ശൂ​ന്യ​ത​യും നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ​നി​ന്ന് ഉ​ണ്ടാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പോ​ലീ​സി​ന് സം​ഘ​ട​നാ സ്വാ​ത​ന്ത്ര്യ​വും മാ​ന്യ​ത​യും ന​ൽ​കി​യ​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ്. നാ​യ​നാ​ർ സ​ർ​ക്കാ​രാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ മാ​തൃ​ക കാ​ണി​ച്ച​ത്. യു​ഡി​എ​ഫ് സ​ർ​ക്കാ​രു​ക​ൾ എ​ന്നും പോ​ലീ​സി​നെ മ​ർ​ദ​ക ഉ​പ​ക​ര​ണ​മാ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. കെ. ​ക​രു​ണാ​ക​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ൾ പോ​ലീ​സി​നെ ദു​രു​പ​യോ​ഗം ചെ​യ്തി​രു​ന്നു. ത​നി​ക്കെ​തി​രെ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ൽ നാ​ലു ക​ള്ള​ക്കേ​സി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തും പി​ന്നീ​ട് കോ​ട​തി ത​ള്ളി​യ​തും മ​ണി ഓ​ർ​മ​പ്പെ​ടു​ത്തി.കെ​പി​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് മു​ഹ​മ്മ​ദ് ഷാ​ഫി, ഡി​വൈ​എ​സ്പി​മാ​രാ​യ കെ.​പി. ജോ​സ്, രാ​ജ്മോ​ഹ​ൻ, ട്ര​ഷ​റ​ർ ഒൗ​സേ​ഫ്, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണ്‍​സ​ണ്‍, മ​നോ​ജ്, ജോ​സ​ഫ് കു​ര്യ​ൻ, സി.​ആ​ർ ബൈ​ജു, കെ.​ജി പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.