പാ​റ​മ​ട​യു​ടെ ലൈ​സ​ൻ​സ് മ​ര​വി​പ്പി​ച്ചേ​ക്കും
Tuesday, July 16, 2019 10:12 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല ച​തു​രം​ഗ​പ്പാ​റ പാ​റ​മ​ട​യി​ൽ​നി​ന്നും സ്ഫോ​ട​ക വ​സ്തു​ക്ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പാ​റ​മ​ട​യു​ടെ ലൈ​സ​ൻ​സ് മ​ര​വി​പ്പി​ച്ചേ​ക്കും. അ​തീ​വ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കേ​ണ്ട സ്ഫോ​ട​ക വ​സ്തു​ക്ക​ൾ മോ​ഷ​ണം​പോ​യ​ത് ഗൗ​ര​വ​മാ​യി ക​ണ്ടാ​ണ് പാ​റ​മ​ട​യു​ടെ ലൈ​സ​ൻ​സ് മ​ര​വി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
അ​തേ​സ​മ​യം സ്ഫോ​ട​ക വ​സ്തു​ക്ക​ൾ മോ​ഷ​ണം പോ​യ​തി​ലു​ള്ള അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. പാ​റ​മ​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ളു​ടെ വി​വ​ര​ങ്ങ​ളും വാ​ങ്ങി​യ ബി​ല്ലു​ക​ളും മ​റ്റും അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ വാ​ങ്ങി​യ ബി​ല്ലു​ക​ളും സ്റ്റോ​ക്ക് ര​ജി​സ്റ്റ​റു​ക​ളു​മാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്നോ എ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണി​ത്.
കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ത​മി​ഴ്നാ​ട് വ​ന​മേ​ഖ​ല​യോ​ടു​ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​റ​മ​ട​യി​ൽ​നി​ന്നു​മാ​ണ് ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ളും ഡി​റ്റ​നേ​റ്റ​റു​ക​ളും കാ​ണാ​താ​യ​ത്. സ്ഫോ​ട​ക​വ​സ്തു​വാ​യ​തി​നാ​ൽ സു​ര​ക്ഷി​ത​മാ​യ കേ​ന്ദ്ര​ത്തി​ലാ​ണ് ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ളും ഡി​റ്റ​നേ​റ്റ​റു​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഗോ​ഡൗ​ണി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.