കൊ​ന്നു കെ​ട്ടി​ത്തൂ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ക്രൈ​ബ്രാ​ഞ്ച് തെ​ളി​വെ​ടു​പ്പു തു​ട​ങ്ങി
Wednesday, July 17, 2019 10:23 PM IST
നെ​ടു​ങ്ക​ണ്ടം: മ​ക​നെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി​യെ​ന്ന വി​ധ​വ​യാ​യ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​പ്പ് ആ​രം​ഭി​ച്ചു. മ​രി​ച്ച വി​ഷ്ണു​വി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ, ബ​ന്ധു​ക്ക​ൾ എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് സം​ഘം മൊ​ഴി​യെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ ഡി​സം​ബ​ർ 22-നാ​ണ് കൈ​ലാ​സ​നാ​ട് അ​ശോ​ക​വ​നം അ​റ​പ്പു​ര​ക്കു​ഴി​യി​ൽ വി​ഷ്ണു(20)​വി​നെ ഞാ​വ​ൽ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​ഷ്ണു​വി​ന്‍റെ ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. മു​ട്ടി​നു താ​ഴെ​യും നെ​ഞ്ചി​ലും പു​റ​ത്തും ത​ല​യി​ലു​മാ​യി 64 മു​റി​വു​ക​ൾ ഉ​ണ്ടെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
വി​ഷ്ണു കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. 22-ന് ​രാ​വി​ലെ വീ​ട്ടി​ൽ​നി​ന്നും ജോ​ലി​ക്കു​പോ​യ വി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹം രാ​ത്രി ഒ​ന്പ​തി​നാ​ണ് മ​ര​ത്തി​നു​മു​ക​ളി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​ഷ്ണു മ​രി​ക്കു​ന്ന​തി​നു മ​ണി​ക്കു​റു​ക​ൾ​ക്കു​മു​ന്പ് വി​ഷ്ണു​വി​നെ മ​ർ​ദി​ച്ച​ശേ​ഷം ഞാ​വ​ൽ മ​ര​ത്തി​നു​മു​ക​ളി​ൽ കെ​ട്ടി​ത്തൂ​ക്കി​യെ​ന്നാ​ണ് അ​മ്മ ത​ങ്ക​മ്മ​യു​ടെ പ​രാ​തി. സം​ഭ​വ​ത്തി​നു​പി​ന്നി​ൽ വ​ൻ​സം​ഘം പ്ര​വ​ർ​ത്തി​ച്ച​താ​യും ത​ങ്ക​മ്മ ആ​രോ​പി​ക്കു​ന്നു. ഉ​ന്ന​ത രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ത്തെ​തു​ട​ർ​ന്നു കേ​സ് അ​ട്ടി​മ​റി​ച്ച് തെ​ളി​വ് ന​ശി​പ്പി​ച്ചെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നു.
ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നു​പി​ന്നാ​ലെ വീ​ട്ടി​നു​ള്ളി​ലെ ബെ​ഡി​ന​ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​ഷ്ണു​വി​ന്‍റെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും കേ​സി​ന്‍റെ മ​റ്റു രേ​ഖ​ക​ളും മോ​ഷ​ണം​പോ​യി​രു​ന്നു.