വ​ള​ർ​ത്തു​നാ​യ​യെ കൊ​ന്ന​ ര​ണ്ടു​പേ​ർ​ക്കെ​തി​രേ കേ​സ്
Wednesday, July 17, 2019 10:23 PM IST
രാ​ജ​കു​മാ​രി: വീ​ട്ടി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന വ​ള​ർ​ത്തു​നാ​യ​യെ അ​ടി​ച്ചു​കൊ​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. രാ​ജ​കു​മാ​രി ഹ​രി​ത ജം​ഗ്ഷ​നി​ൽ താ​മ​സി​ക്കു​ന്ന ശ്രീ​ദേ​വി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രു​ടെ ബ​ന്ധു​വാ​യ ശ​ര​വ​ണ​ൻ (27) ഇ​യാ​ളു​ടെ സു​ഹൃ​ത്ത് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് രാ​ജാ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ​ദി​വ​സം ശ​ര​വ​ണ​നും സു​ഹൃ​ത്തും ശ്രീ​ദേ​വി​യു​ടെ വീ​ടി​നു സ​മീ​പ​ത്തു​കൂ​ടെ ന​ട​ന്നു​പോ​കു​ന്പോ​ൾ വീ​ടി​ന്‍റെ പി​ന്നി​ൽ ച​ങ്ങ​ല​യി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന വ​ള​ർ​ത്തു​നാ​യ കു​ര​ച്ച​താ​ണ് അ​ക്ര​മ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ശ​ര​വ​ണ​നും സു​ഹൃ​ത്തും​ചേ​ർ​ന്ന് വ​ടി ഉ​പ​യോ​ഗി​ച്ച് പ​ട്ടി​യെ അ​ടി​ച്ചു​കൊ​ന്നു. ശ​ബ്ദം​കേ​ട്ട് എ​ത്തി​യ ശ്രീ​ദേ​വി​യു​ടെ അ​മ്മ​യേ​യും പ്ര​തി​ക​ൾ ആ​ക്ര​മി​ച്ചു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജാ​ക്കാ​ട് സി​ഐ എ​ച്ച്.​എ​ൽ. ഹ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നാ​യ​യു​ടെ മൃ​ത​ദേ​ഹം രാ​ജ​കു​മാ​രി മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.