ഡിഡി​ഇ ഓ​ഫീ​സ് മാ​ർ​ച്ച് നാളെ
Thursday, July 18, 2019 10:56 PM IST
തൊ​ടു​പു​ഴ: പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം വി​ജ​യി​പ്പി​ക്കു​ക, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ വ​ർ​ഗീ​യ​വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെഎസ്ടി​എ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ളെ തൊ​ടു​പു​ഴ ഡി​ഡി​ഇ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ജ​യ​ച​ന്ദ്ര​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ല്ലാ പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റ​ർ​മാ​രെ​യും ക്ലാ​സ് ചാ​ർ​ജി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക, പാ​ർ​ട്ട്ടൈം സ​ർ​വീ​സ് എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും പ​രി​ഗ​ണി​ക്കു​ക, ഉ​ച്ച​ഭ​ക്ഷ​ണം, യൂ​ണി​ഫോം, പാ​ഠ​പു​സ്ത​കം എ​ന്നി​വ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വ​രെ സൗ​ജ​ന്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ​ര​ത്തി​ൽ ഉ​ന്ന​യി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗം എ.​എം.​ഷാ​ജ​ഹാ​ൻ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എം,​ര​മേ​ഷ്, കെ.​ആ​ർ.​ഷാ​ജി​മോ​ൻ, എം.​ആ​ർ.​അ​നി​ൽ​കു​മാ​ർ, ടി.​ബി.​മോ​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.