’ക​ണ്ണീ​രും വി​യ​ർ​പ്പും’ റോ​ഡി​ലൊ​ഴു​ക്കി ക്ഷീ​ര ക​ർ​ഷ​ക സ​മ​രം
Friday, July 19, 2019 10:05 PM IST
ചെ​റു​തോ​ണി: ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക്ഷീ​ര​ക​ർ​ഷ​ക​ർ മു​രി​ക്കാ​ശേ​രി​യി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ പ്ര​തി​ഷേ​ധം ഇ​ര​ന്പി. പൊ​തു​സ​മ്മേ​ള​നം മു​തി​ർ​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ൻ ജോ​സ​ഫ് പു​റ​വ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു. മു​രി​ക്കാ​ശേ​രി മി​ൽ​മ​യു​ടെ മു​ന്നി​ൽ ക​ർ​ഷ​ക​ർ ത​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന പാ​ൽ റോ​ഡി​ലൊ​ഴു​ക്കി പ്ര​തി​ഷേ​ധി​ച്ചു. ഇ​വി​ടെ ഒ​ഴു​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ ക​ണ്ണീ​രും വി​യ​ർ​പ്പു​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ്ര​ഖ്യാ​പി​ച്ചു.
പാ​ൽ​വി​ല ലി​റ്റ​റി​ന് 50 രൂ​പ ആ​ക്കു​ക, കാ​ലി​ത്തീ​റ്റ​യു​ടെ വി​ല കു​റ​യ്ക്കു​ക, ക്ഷീ​ര​ക​ർ​ഷ​ക​രെ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, സൗ​ജ​ന്യ മൃ​ഗ​ചി​കി​ത്സ ന​ൽ​കു​ക, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ ന​ൽ​കു​ന്ന കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി വ​ർ​ദ്ധി​പ്പി​ക്കു​ക, ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ മു​ഴു​വ​ൻ ക​ട​ങ്ങ​ളും ക​ടാ​ശ്വാ​സ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
സ​ർ​ക്കാ​രി​ൽ​നി​ന്നും ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് ക്ഷീ​ര​ക​ർ​ഷ​ക​ർ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ർ​ഷം 50 കി​ലോ​ഗ്രാം കാ​ലി​ത്തീ​റ്റ​ക്ക് 950 രൂ​പ​യാ​യി​രു​ന്നു വി​ല. ഈ​വ​ർ​ഷം അ​ത് 1300 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. ഒ​രു​ലി​റ്റ​ർ പാ​ലി​ന് ക്ഷീ​ര​ക​ർ​ഷ​ക​ന് കി​ട്ടു​ന്ന​ത് ശ​രാ​ശ​രി 30 രൂ​പ​യാ​ണ്. ഗു​ണ​നി​ല​വാ​ര​മ​നു​സ​രി​ച്ച് പാ​ലി​ന് പ​ര​മാ​വ​ധി 34 രൂ​പ വ​രെ ല​ഭി​ക്കും.
സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ മ​രു​ന്നി​ല്ലാ​ത്ത​തും ക്ഷീ​ര​ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്നു. മൃ​ഗാ​ശു​പ​ത്രി​യി​ൽ മ​രു​ന്നി​ല്ലാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ അ​ധി​ക വി​ല​കൊ​ടു​ത്ത് പു​റ​ത്തു​നി​ന്നും മ​രു​ന്ന് വാ​ങ്ങേ​ണ്ടി​വ​രു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പാ​ൽ​വി​ല വ​ർ​ധി​പ്പി​ച്ചു ന​ൽ​കു​ക​യോ കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി ന​ൽ​കു​ക​യോ ചെ​യ്തി​ല്ലെ​ങ്കി​ൽ ക്ഷീ​ര​മേ​ഖ​ല ഉ​പ​ജീ​വ​ന​മാ​യി തെ​രെ​ഞ്ഞെ​ടു​ത്ത ജി​ല്ല​യി​ലെ മൂ​ന്നു​ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​കും. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ക്ഷീ​ര​ക​ർ​ഷ​ക​രെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ മ​ജീ​ഷ്യ​ൻ മാ​സ്റ്റ​ർ അ​ന്പാ​ടി​യെ ആ​ദ​രി​ച്ചു. ക​ർ​ഷ​ക​സ​മി​തി നേ​താ​ക്ക​ളാ​യ കെ.​വി. ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ൻ ക​ല​മ​റ്റ​ത്തി​ൽ, ഷൈ​ൻ​ക​ല്ലു​റു​ന്പി​ൽ, ടോ​ജി​ൻ ടോ​മി, രാ​ജു സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.