ട്രാൻസ്ഫോർമർ തകരാർ; പീ​രു​മേ​ട് ഇ​രു​ട്ടി​ലാ​യി
Saturday, July 20, 2019 10:23 PM IST
പീ​രു​മേ​ട്: സ​ബ് സ്റ്റേ​ഷ​നി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​ർ ത​ക​രാ​റി​ലാ​യ​തോ​ടെ പീ​രു​മേ​ട്ടി​ലെ ഇ​രു​പ​തി​നാ​യി​ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​രു​ട്ടി​ലാ​യി. ഇ​ന്ന​ലെ മൂ​ന്ന​ര​യോ​ടെ​യാ​ണ് പോ​ത്തു​പ്പാ​റ സ​ബ് സ്റ്റേ​ഷ​നി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​ർ ത​ക​രാ​റി​ലാ​യ​ത്. മ​ഴ തോ​രാ​തെ പെ​യ്യു​ന്ന​തി​നാ​ൽ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

പീ​രു​മേ​ട് സെ​ക്‌ഷന്‍റെ കീ​ഴി​ലെ ക​രി​ന്ത​രു​വി, പാ​ന്പ​നാ​ർ, ചീ​ന്ത​ലാ​ർ, പീ​രു​മേ​ട്, മു​ണ്ട​ക്ക​യം ഫീ​ഡ​റു​ക​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. ബാ​ക് ഫീ​ഡിം​ഗി​ലൂ​ടെ വൈ​ദ്യു​തി വി​ത​ര​ണം പു​ന​ഃസ്ഥാ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് സ​ബ് സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ പീ​രു​മേ​ട് കെ ​എ​സ്ഇ​ബി സെ​ക്്ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. എ​ന്നാ​ൽ ബാ​ക് ഫീ​ഡിം​ഗ് സം​വി​ധാ​നം ഫ​ല​പ്ര​ദ​മ​ല്ലെ​ന്നാ​ണ് സെ​ക്ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. മു​ണ്ട​ക്ക​യം കോ​രു​ത്തോ​ട് ഫീ​ഡ​റി​ൽ​നി​ന്നാ​ണ് ബാ​ക് ഫീ​ഡിം​ഗ് ന​ട​ത്തേ​ണ്ട​ത്. എ​ന്നാ​ൽ ഇ​ത്ര​യ​ധി​കം ഉ​പ​ഭോ​ക്കാ​ക്ക​ൾ​ക്ക് ബാ​ക് ഫീ​ഡിം​ഗ് വ​ഴി വൈ​ദ്യു​തി ന​ൽ​കാ​നു​ള്ള ശേ​ഷി കോ​രു​ത്തോ​ട് ഫീ​ഡ​റി​നി​ല്ല.

ഇ​തി​നി​ടെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഉ​ൾ​പ്പെ​ടെ വൈ​ദ്യു​തി വി​ത​ര​ണം പു​ന​ഃസ്ഥാ​പി​ക്കാ​ൻ മു​ല്ല​പ്പെ​രി​യാ​ർ ഫീ​ഡ​റി​ൽ​നി​ന്നും വൈ​ദ്യു​തി എ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ, പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ങ്കി​ലും വൈ​ദ്യു​തി എ​ത്തി​ക്കാ​നാ​ണ് ശ്ര​മം.