കാ​റ്റി​ലും മ​ഴ​യി​ലും വീ​ട് ത​ക​ർ​ന്നു; വീ​ട്ടു​കാ​ർ ര​ക്ഷ​പ്പെട്ട​ത് ത​ല​നാ​രി​ഴയ്​ക്ക്
Sunday, July 21, 2019 10:22 PM IST
ചെ​റു​തോ​ണി: കാ​റ്റി​ലും മ​ഴ​യി​ലും വീ​ട് ത​ക​ർ​ന്നു​വീ​ണു. വീ​ട്ടു​ട​മ ര​ക്ഷ​പ്പെട്ട​ത് ത​ല​നാ​രി​ഴയ്ക്ക്. മ​ണി​യാ​റ​ൻ​കു​ടി ത​യ്യി​ൽ ജോ​ഷി​യു​ടെ വീ​ടാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി 12-ഓ​ടെ ത​ക​ർ​ന്നു​വീ​ണ​ത്. വീ​ട്ടു​ട​മ ശ​ബ്ദം​കേ​ട്ട് വീ​ട്ടി​ൽ​നി​ന്നും പു​റ​ത്തേ​ക്കി​റ​ങ്ങി​യോ​ടി​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി.

പു​റ​ത്തേ​ക്ക് ഓ​ടു​ന്ന​തി​നി​ടെ മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്നും ഓ​ടും ത​ടി​ക്ക​ഷ​ണ​ങ്ങ​ളും വീ​ണ് ജോ​ഷി​യു​ടെ കാ​ലി​നു പ​രി​ക്കേ​റ്റു. കു​ട്ടി​ക​ൾ കി​ട​ന്നു​റ​ങ്ങു​ന്ന മു​റി​യി​ലെ ക​ട്ടി​ൽ ത​ക​ർ​ന്നു.

അ​പ​ക​ട​സ​മ​യ​ത്ത് കു​ട്ടി​ക​ളാ​രും വീ​ട്ടി​ലി​ല്ലാ​തി​രു​ന്നു. കാ​ല​പ്പഴ​ക്ക​ത്തി​ൽ ദ്ര​വി​ച്ചി​രു​ന്ന വീ​ട് പു​തു​ക്കി​പ​ണി​യു​ന്ന​തി​ന് ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി​ത​വ​ണ പ​ഞ്ചാ​യ​ത്തോ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും ജോ​ഷി​ക്ക് വീ​ട് അ​നു​വ​ദി​ച്ചു​കി​ട്ടി​യി​രു​ന്നി​ല്ല.

വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തോ​ടെ ജോ​ഷി​യും കു​ടും​ബ​വും വാ​ട​ക​വീ​ട് അ​ന്വേ​ഷി​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ്.