പി​ടി​എ യോ​ഗവും ആദരിക്കലും
Sunday, July 21, 2019 10:22 PM IST
മേ​രി​കു​ളം: സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ പി​ടി​എ യോ​ഗം ന​ട​ത്തി. ഐ​ടി പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളി​ന് പ​ത്തു ലാ​പ്ടോ​പ്പു​ക​ൾ ന​ൽ​കി​യ ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ​യെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.
കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ മി​ക​ച്ച യു​പി സ്കൂ​ളി​നു​ള്ള കോ​ർ​പ​റേ​റ്റ് മാ​നേ​ജേ​ഴ്സ് ട്രോ​ഫി സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ഷെ​റി​ൻ നി​ര​വ​ത്തും എം​എ​ൽ​എ​യും​ചേ​ർ​ന്ന് സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ൾ​ക്കു കൈ​മാ​റി.
എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം​നേ​ടി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് നി​ഷാ​മോ​ൾ ബി​നോ​ജ് മ​ൾ​ട്ടി​മീ​ഡി​യ റൂം ​ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബി​ജു​മോ​ൻ ജോ​സ​ഫ് ക്ലാ​സ് ന​യി​ച്ചു. വി.​എ​സ്. രാ​ജേ​ഷ്കു​മാ​ർ, പി. ​രാ​ജ​ൻ, ജോ​സ് ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.