ജി​ല്ല​യി​ൽ മ​ഴ ശ​ക്തം; അ​തീ​വ ജാ​ഗ്ര​ത തു​ട​രു​ന്നു
Sunday, July 21, 2019 10:23 PM IST
തൊ​ടു​പു​ഴ: മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നാ​ൽ ജി​ല്ല​യി​ൽ അ​തീ​വ ജാ​ഗ്ര​ത തു​ട​രു​ന്നു. മ​ണ്ണി​ടി​ച്ചി​ൽ പോ​ലെ​യു​ള്ള മ​ഴ​ക്കെ​ടു​തി​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.
വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ൾ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ട്ടി​ക​യും റ​വ​ന്യു അ​ധി​ക​ത​ർ ത​യാ​റാ​ക്കി. സ്കൂ​ളു​ക​ൾ ഒ​ഴി​വാ​ക്കി മ​റ്റു ഹാ​ളു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലേ​ക്കും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​മു​ള്ള രാ​ത്രി​കാ​ല യാ​ത്ര​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ന്‍റ​റി​ലും പ്ര​കൃ​തി​ക്ഷോ​ഭ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ലും ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചു. ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
മ​ല​യോ​ര മേ​ഖ​ല​യി​ലും മ​റ്റും മ​ഴ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണെ​ങ്കി​ലും ഇ​ന്ന​ലെ​യോ​ടെ മ​ഴ​യു​ടെ അ​ള​വി​ൽ കു​റ​വു​വ​ന്നി​ട്ടു​ണ്ട്. ഇ​ന്ന​ലെ 54.22 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ജി​ല്ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഉ​ടു​ന്പ​ൻ​ചോ​ല-32.8, ദേ​വി​കു​ളം -41.1, പീ​രു​മേ​ട് -63, തൊ​ടു​പു​ഴ 56.2, ഇ​ടു​ക്കി - 78 മി​ല്ലി​മീ​റ്റ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ താ​ലൂ​ക്കി​ലും രേ​ഖ​പ്പെ​ടു​ത്തി​യ മ​ഴ. ശ​നി​യാ​ഴ്ച 81.98 മി​ല്ലി​മീ​റ്റ​റും വെ​ള്ളി​യാ​ഴ്ച 103.04 മി​ല്ലി​മീ​റ്റ​ർ മ​ഴ​യു​മാ​ണ് ജി​ല്ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ വ്യാ​പ​ക​മാ​യ മ​ണ്ണി​ടി​ച്ചി​ലി​നും ഉ​രു​ൾ​പൊ​ട്ട​ലി​നും സാ​ധ്യ​ത​യേ​റി. ശ​ക്ത​മാ​യ മ​ഴ നീ​ണ്ടു​നി​ൽ​ക്കു​ന്ന​തോ​ടെ​യാ​ണ് ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും സാ​ധാ​ര​ണ​യു​ണ്ടാ​കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള ജി​ല്ല ഇ​ടു​ക്കി​യാ​ണ്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ജി​ല്ല​യി​ൽ​മാ​ത്രം ചെ​റു​തും വ​ലു​തു​മാ​യ 278 ഉ​രു​ൾ​പൊ​ട്ട​ലാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​നു പു​റ​മെ ഒ​ട്ടേ​റെ സ്ഥ​ല​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്. ജി​ല്ല​യി​ലെ 80 ശ​ത​മാ​നം പ്ര​ദേ​ശ​വും ഏ​തു​സ​മ​യ​ത്തും വ​ൻ പ്ര​കൃ​തി​ദു​ര​ന്ത​മു​ണ്ടാ​യേ​ക്കാ​വു​ന്ന മേ​ഖ​ല​യി​ലാ​ണെ​ന്നാ​ണ് പ​ഠ​ന​റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ആ​കെ​യു​ള്ള 64 വി​ല്ലേ​ജു​ക​ളി​ൽ 57 വി​ല്ലേ​ജു​ക​ളും ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ലാ​ണ്.
ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന മേ​ഖ​ല​ക​ളെ​ല്ലാം​ത​ന്നെ ഏ​റെ ജ​ന​സാ​ന്ദ്ര​ത​യു​ള്ള സ്ഥ​ല​ങ്ങ​ളാ​ണ്. ഇ​ടു​ക്കി​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളാ​ൽ ഇ​വി​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​ക്കു​ന്ന​തി​ലും വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും സാ​ധാ​ര​ണ​യാ​യി ത​ട​സം നേ​രി​ടും. വ​ലി​യ പ്ര​കൃ​തി​ക്ഷോ​ഭ​മു​ണ്ടാ​യാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കാ​ൻ​വേ​ണ്ട സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും ജി​ല്ല​യെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്.
മ​ഴ ശ​ക്ത​മാ​യി പെ​യ്തു​തു​ട​ങ്ങി​യ​തോ​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​ങ്ങ​ളാ​യ ഇ​ടു​ക്കി​യി​ലെ മൂ​ന്നാ​ർ, വാ​ഗ​മ​ണ്‍, രാ​മ​ക്ക​ൽ​മേ​ട്, തേ​ക്ക​ടി, മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ തു​ട​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലേ​ക്ക് പോ​കു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കും നി​യ​ന്ത്ര​ണ​മു​ണ്ട്. മ​ഴ​യു​ള്ള​പ്പോ​ൾ മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി​യാ​ത്ര, വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലെ ബോ​ട്ടിം​ഗ്, ജ​ലാ​ശ​യ​ങ്ങ​ളി​ലും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലു​മു​ള്ള സ​ന്ദ​ർ​ശ​നം, ഒ​ഴു​ക്കു​ള്ള വെ​ള്ള​ത്തി​ലെ വി​നോ​ദ സ​ഞ്ചാ​ര​ങ്ങ​ൾ എ​ന്നി​വ ക​ർ​ശ​ന​മാ​യി ഒ​ഴി​വാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം