മു​ത​ല​ക്കോ​ടം സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ൽ കാ​ഡ്സ് പ​ച്ച​ക്കു​ടു​ക്ക പ​ദ്ധ​തി​ക്ക് തു​ട​ക്കം
Sunday, July 21, 2019 10:24 PM IST
മു​ത​ല​ക്കോ​ടം: സേ​ക്ര​ഡ് ഹാ​ർ​ട്ട് ഗേ​ൾ​സ് സ്കൂ​ളി​ൽ കാ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പ​ച്ച​ക്കു​ടു​ക്ക പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ. ജാ​ഫ​ർ നിർവഹിച്ചു. കു​ട്ടി​ക​ളി​ൽ കാ​ർ​ഷി​കാ​ഭി​മു​ഖ്യം വ​ള​ർ​ത്തു​ക, പാ​ഴാ​യി​പ്പോ​കു​ന്ന പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും വി​പ​ണി​യി​ലെ​ത്തി​ക്കു​ക, സ​ന്പാ​ദ്യ​ശീ​ലം വ​ള​ർ​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്കൂ​ളി​ൽ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.
ക​റി​വേ​പ്പി​ല, മു​രി​ങ്ങ, വേ​പ്പി​ല, മ​ത്ത​യി​ല തു​ട​ങ്ങി​യ ഇ​ല​വ​ർ​ഗ​ങ്ങ​ളും വാ​ഴ​പ്പി​ണ്ടി, വാ​ഴ​ച്ചു​ണ്ട്, ച​ക്ക​ക്കു​രു തു​ട​ങ്ങി​യ​വ​യും പേ​ര​ക്ക, റം​ബൂ​ട്ടാ​ൻ തു​ട​ങ്ങി​യ പ​ഴ​വ​ർ​ഗ​ങ്ങ​ളു​മാ​ണ് ആ​ദ്യ ദി​നം സ്കൂ​ളി​ൽ എ​ത്തി​ച്ച​ത്. ആ​ഴ്ച​തോ​റും കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന തു​ക ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച് വ​ർ​ഷാ​വ​സാ​നം കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യും.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സി​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഡ്സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ, പ​ച്ച​ക്കു​ടു​ക്ക കോ-​ഓ​ർഡി​നേ​റ്റ​ർ കെ. ​എം. മ​ത്ത​ച്ച​ൻ, സ്കൂ​ൾ ത​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ റെ​ക്സി ടോം, ​അ​ൻ​സി​യ അ​ഷ​റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.