യു​വാ​വി​ന്‍റെ ദു​രൂ​ഹ​മ​ര​ണം: വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തി
Monday, July 22, 2019 10:33 PM IST
ക​ട്ട​പ്പ​ന: വി​ദേ​ശ​മ​ദ്യ​ശാ​ല​യ്ക്ക് സ​മീ​പ​ത്തെ ക​ട​യു​ടെ മു​ന്പി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വു​മാ​യി ത​ലേ​ദി​വ​സം വാ​ക്കു​ത​ർ​ക്കം ന​ട​ത്തി​യ സം​ഘ​ത്തെ പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​വ​രെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ചോ​ദ്യം ചെ​യ്യും. പേ​ഴും​ക​വ​ല കു​റു​മ​ണ്ണി​ൽ വി​നോ​ദി(38) നെ​യാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം ഹൃ​ദ​യ​ത്തി​ൽ നി​ന്നു​ള്ള ര​ക്ത​ധ​മ​നി​ക്കു​ഴ​ൽ പൊ​ട്ടി​ത​യ​താ​ണെ​ന്നു പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ വി​നോ​ദു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രെ​യാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​വ​ർ​ക്ക് മ​ര​ണ​വു​മാ​യി എ​ന്തെ​ങ്കി​ലും ബ​ന്ധ​മു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു
.
ക​ട്ട​പ്പ​ന-​മു​രി​ക്കാ​ശേ​രി-​എ​റ​ണാ​കു​ളം
കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ്

ചെ​റു​തോ​ണി: ക​ട്ട​പ്പ​ന​യി​ൽ നി​ന്നും മു​രി​ക്കാ​ശേ​രി വ​ഴി എ​റ​ണാ​കു​ള​ത്തി​ന് പു​തി​യ കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. രാ​വി​ലെ 7.30 ന് ​ക​ട്ട​പ്പ​ന​യി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന ബ​സ് ചെ​ന്പ​ക​പ്പാ​റ, മേ​ലേ​ചി​ന്നാ​ർ, മു​രി​ക്കാ​ശേ​രി, പൂ​മാം​ക​ണ്ടം, ചേ​ല​ച്ചു​വ​ട്, വ​ണ്ണ​പ്പു​റം, മൂ​വാ​റ്റു​പു​ഴ വ​ഴി എ​റ​ണാ​കു​ള​ത്തെ​ത്തും. ബ​സി​ന്‍റെ ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും മു​രി​ക്കാ​ശേ​രി​യി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ആ​ർ. സ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.